66-ാം വയസില്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ വീണ്ടും വിവാഹിതനാകുന്നു; വധു ആരാണെന്നുള്ളത് സസ്‌പെന്‍സ്

മോസ്‌കോ: (www.kvartha.com 21.12.2018) 66-ാം വയസില്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ വീണ്ടും വിവാഹിതനാകുന്നു. എന്നാല്‍ ആരെയാണ് താന്‍ വിവാഹം കഴിക്കുന്നതെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയില്ല. സമ്പദ്ഘടനയെ കുറിച്ചും റഷ്യയുടെ അന്താരാഷ്ട്ര ബന്ധങ്ങളെ കുറിച്ചും നടത്തുന്ന വാര്‍ഷിക വാര്‍ത്താസമ്മേളനത്തിനിടെയാണ് പുടിന്‍ താന്‍ വീണ്ടും വിവാഹിതനാകുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

വ്യക്തിപരമായ കാര്യങ്ങളില്‍ എല്ലായ്‌പ്പോഴും രഹസ്യസ്വഭാവം നിലനിര്‍ത്തുന്ന പുടിന്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടി നല്‍കവെയാണ് വിവാഹക്കാര്യത്തെ കുറിച്ച് സൂചന നല്‍കിയത്. ല്യൂഡ്മിലയുമായുള്ള മുപ്പതുകൊല്ലത്തെ വിവാഹബന്ധം 2013 ലാണ് പുടിന്‍ അവസാനിപ്പിച്ചത്.

A New Russian First Lady: Vladimir Putin Hints He May Marry Again, Mosco, News, Russia, President, Marriage, Media, Report, World

വിവാഹമോചനത്തിനു ശേഷം പുടിനെ കുറിച്ച് ചില കിംവദന്തികള്‍ ഉയര്‍ന്നിരുന്നു. ജിംനാസ്റ്റിക് താരം അലീന കബേവയുമായി പ്രണയത്തിലാണെന്ന വാര്‍ത്ത ഒരു റഷ്യന്‍ ദിനപ്പത്രം പുറത്തുവിട്ടിരുന്നു. എന്നാല്‍ വാര്‍ത്ത പുടിന്‍ നിഷേധിച്ചു. ഇപ്പോള്‍ പുടിന്‍ തന്നെ വിവാഹിതനാകുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: A New Russian First Lady: Vladimir Putin Hints He May Marry Again, Mosco, News, Russia, President, Marriage, Media, Report, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?