ഇന്ത്യയ്‌ക്കെതിരെ തകര്‍ന്നടിഞ്ഞ് ഓസ്‌ട്രേലിയയും ; 6വിക്കറ്റ് നഷ്ടമായി, ഒപ്പമെത്താന്‍ 101 റണ്‍സ് കൂടി വേണം; അശ്വിന് 3 വിക്കറ്റ്

അഡ്‌ലെയ്ഡ്: (www.kvartha.com 07.12.2018) ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് ഓസ്‌ട്രേലിയയും. 250 റണ്‍സില്‍ ഇന്ത്യ കളി അവസാനിപ്പിച്ചിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ ഒസ്‌ട്രേലിയക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി ഒന്നിന് പിറകെ ഒന്നായി ആറു വിക്കറ്റുകള്‍ ഓസ്‌ട്രേലിയ്ക്ക് നഷ്ടമായി.

63 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. നാലു വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യയേക്കാള്‍ 123 റണ്‍സ് പിന്നിലാണ് ആതിഥേയര്‍. ട്രാവിസ് ഹെഡ് (19), പാറ്റ് കമ്മിന്‍സ് (പൂജ്യം) എന്നിവരാണ് ക്രീസില്‍. ആരോണ്‍ ഫിഞ്ച് (പൂജ്യം), മാര്‍ക്കസ് ഹാരിസ് (26), ഉസ്മാന്‍ ഖവാജ (28), ഷോണ്‍ മാര്‍ഷ് (രണ്ട്), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (34), ടിം പെയ്ന്‍ (അഞ്ച്) എന്നിവരാണ് ഓസീസ് നിരയില്‍ പുറത്തായത്.

 India vs Australia Live Score, 1st Test Day 2: Australia trail India by 59 runs at stumps on Day 2, Australia, News, Cricket Test, Sports, World

കൂട്ടുകെട്ടുകള്‍ തീര്‍ക്കാന്‍ അനുവദിക്കാതെ കൃത്യമായ ഇടവേളകളില്‍ ഓസീസ് വിക്കറ്റുകള്‍ വീഴ്ത്തിയ ബോളര്‍മാരാണ് മത്സരത്തില്‍ ഇന്ത്യയ്ക്ക് മേധാവിത്തം സമ്മാനിച്ചത്. ഇന്ത്യയ്ക്കായി അശ്വിന്‍ മൂന്നും ഇഷാന്ത് രണ്ടും ബുമ്ര ഒന്നും വിക്കറ്റ് വീഴ്ത്തി. ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് 'സംപൂജ്യ'നായി മടങ്ങുന്നതു കണ്ടുകൊണ്ടാണ് ഓസീസ് ഇന്നിങ്‌സിന് തുടക്കമായത്. ഇന്ത്യയെ 250 റണ്‍സില്‍ ഒതുക്കിയതിന്റെ ആത്മവിശ്വാസത്തില്‍ ബാറ്റിങ് ആരംഭിച്ച ഓസീസിന് ഇഷാന്ത് ശര്‍മ എറിഞ്ഞ ആദ്യ ഓവറില്‍ത്തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി.

മൂന്നു പന്തുകള്‍ മാത്രം നീണ്ട ഇന്നിങ്‌സിനൊടുവില്‍ ഇഷാന്തിന്റെ പന്തില്‍ ബൗള്‍ഡായാണ് ഫിഞ്ച് മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്ത മാര്‍ക്കസ് ഹാരിസ്- ഉസ്മാന്‍ ഖവാജ സഖ്യം ഭേദപ്പെട്ട സ്‌കോറിന് അടിത്തറയിട്ടു. അരങ്ങേറ്റ മത്സരത്തിന്റെ പരുങ്ങലില്ലാത്തെ ഇന്ത്യന്‍ ബോളിങ് ആക്രമണത്തെ നേരിട്ട ഹാരിസ്, 57 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 26 റണ്‍സെടുത്തു പുറത്തായി.

അശ്വിനായിരുന്നു വിക്കറ്റ്. മുരളി വിജയ് ക്യാച്ചെടുത്തു. കാര്യമായ സംഭാവന കൂടാതെ ഷോണ്‍ മാര്‍ഷ് മൂന്നാമനായി മടങ്ങുമ്പോള്‍ ഓസീസ് സ്‌കോര്‍ 59 റണ്‍സ് മാത്രം. 19 പന്തില്‍ രണ്ടു റണ്‍സെടുത്ത മാര്‍ഷിനെ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കി. നാലാം വിക്കറ്റില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബിനൊപ്പം നിലയുറപ്പിച്ചു വരുന്നതിനിടെ ഖവാജയും പുറത്തായി. 125 പന്തില്‍ ഒരേയൊരു ബൗണ്ടറി സഹിതം 28 റണ്‍സെടുത്ത ഖവാജയെ അശ്വിന്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. കളിയില്‍ അശ്വിന് മൂന്ന് വിക്കറ്റ് സ്വന്തം.

ട്രാവിസ് ഹെഡിനെ കൂട്ടുപിടിച്ച് ഹാന്‍ഡ്‌സ്‌കോംബ് ഓസീസ് സ്‌കോര്‍ 100 കടത്തിയെങ്കിലും നങ്കൂരമിടാന്‍ ഇവര്‍ക്കുമായില്ല. സ്‌കോര്‍ 125ല്‍ നില്‍ക്കെ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ ഋഷഭ് പന്തിനു ക്യാച്ചു സമ്മാനിച്ച് ഹാന്‍ഡ്‌സ്‌കോംബും മടങ്ങി. നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് തലേന്നത്തെ സ്‌കോറായ 250 റണ്‍സില്‍ തന്നെ അവസാനിച്ചിരുന്നു.

തലേന്ന് ആറു റണ്‍സുമായി ക്രീസില്‍ നിന്ന മുഹമ്മദ് ഷമിയെ പുറത്താക്കി ജോഷ് ഹെയ്‌സല്‍വുഡാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് വിരാമമിട്ടത്. ജസ്പ്രീത് ബുമ്ര (പൂജ്യം) പുറത്താകാതെ നിന്നു. 16-ാം ടെസ്റ്റ് സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 246 പന്തില്‍ ഏഴു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 123 റണ്‍സെടുത്ത പൂജാര ഒന്നാം ദിനം ഒന്‍പതാമനായി റണ്ണൗട്ടാവുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India vs Australia Live Score, 1st Test Day 2: Australia trail India by 59 runs at stumps on Day 2, Australia, News, Cricket Test, Sports, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?