രാം വിലാസ് പസ്വാനുമായി ബിജെപി സഖ്യം; രാജ്യസഭാ സീറ്റ് ഉറപ്പ് നല്‍കി ബിജെപി; ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പസ്വാന്റെ പാര്‍ട്ടി 5 സീറ്റുകളില്‍ മല്‍സരിക്കും
ന്യൂഡല്‍ഹി: (www.kvartha.com 22-12-2018) ബീഹാറില്‍ രാം വിലാസ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയുമായി ബിജെപി സഖ്യമുണ്ടാക്കി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കരാര്‍ ഉറപ്പിച്ചിരിക്കുന്നത്. പസ്വാന്റെ പാര്‍ട്ടിക്ക് ഒരു രാജ്യസഭ സീറ്റ് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. ബീഹാറിലെ അഞ്ച് ലോക്‌സഭ മണ്ഡലങ്ങളിലും എല്‍ ജെ പി മല്‍സരിക്കും.
രാജ്യസഭാ സീറ്റ് പസ്വാനായിരിക്കും ലഭിക്കുക. ശനിയാഴ്ച ഇത് സംബന്ധിച്ച് ഔദ്യോഗീക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. രാം വിലാസ് പസ്വാനും അദ്ദേഹത്തിന്റെ മകന്‍ ചിരാഗ് പസ്വാനും കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി ചര്‍ച്ച നടത്തിയിരുന്നു.
ബിജെപിയും എല്‍ ജെപിയുമായുള്ള പ്രശ്‌നങ്ങളെ കുറിച്ച് പരസ്യ പ്രതികരണങ്ങള്‍ നടത്തിയ നേതാവാണ് ചിരാഗ്. സീറ്റ് പങ്കുവെയ്ക്കല്‍ കൂടാതെ വേറെയും വിഷയങ്ങള്‍ ഇരുപാര്‍ട്ടിക്കുമിടയിലുണ്ടെന്ന് ചിരാഗ് പറഞ്ഞിരുന്നു.
യുപിയിലെ ഒരു സീറ്റില്‍ മല്‍സരിക്കുന്നത് സംബന്ധിച്ചാണ് ബിജെപിയും എല്‍ ജെപിയും ഇടഞ്ഞത്. യുപിയില്‍ മല്‍സരിച്ചാല്‍ ബീഹാറില്‍ 4 സീറ്റിലേ മല്‍സരിക്കാനാകൂവെന്ന് ബിജെപി ശഠിച്ചു. ഇതോടെ യുപി സീറ്റ് ഒഴിവാക്കി ബീഹാറില്‍ അഞ്ചിടത്ത് മല്‍സരിക്കാന്‍ എല്‍ ജെപി തയ്യാറാവുകയായിരുന്നു. യുപിക്ക് പകരം ജാര്‍ഖണ്ഡിലെ ഒരു സീറ്റ് ബിജെപി വാഗ്ദാനം ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The BJP has finalised a seat-sharing arrangement with its Bihar ally Lok Janshakti Party with the latter expected to contest five Lok Sabha seats in the state and its president Ram Vilas Paswan likely to be given a seat in the Rajya Sabha, top sources said on Friday.
Keywords: National, BJP, Ram Vilas Paswan

Powered by Info News For You

Comments
Post a Comment