എസ്എഫ്‌ഐ പ്രവര്‍ത്തകന് മര്‍ദനം; 5 പേര്‍ക്കെതിരെ കേസെടുത്തു

ഉപ്പള: (www.kasargodvartha.com 30.12.2018) എസ്എഫ്‌ഐ പ്രവര്‍ത്തകന് മര്‍ദനമേറ്റു. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചതെന്നാണ് പരാതി. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ മിയാപദവ് ബോര്‍ക്കള പിലിക്കുണ്ടിലെ എച്ച് ശൈലേഷി(22)നാണ് മര്‍ദനമേറ്റത്.

പരിക്കേറ്റ ശൈലേഷിനെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഉപ്പള റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ ഹോട്ടലില്‍ നിന്ന് ചായ കുടിച്ച് പുറത്തിറങ്ങുമ്പോള്‍ എട്ടോളം വരുന്ന ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നാണ് പരാതി.

Kerala, Uppala, news, case, SFI, BJP, Attack, Assault, SFI activist attacked, case against 5

Keywords: Kerala, Uppala, news, case, SFI, BJP, Attack, Assault, SFI activist attacked, case against 5



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?