ഏക്കര്‍ കണക്കിന് ഭൂമിയുള്ള പലരും വിമുഖത കാണിച്ചപ്പോള്‍ തന്റെ 5 സെന്റില്‍ നിന്ന് ഒരു സെന്റ് കുടിവെള്ള വിതരണത്തിന് നല്‍കി മാതൃകയായി ഷംസുദ്ദീന്‍
ഹരിപ്പാട്ഃ(www.kasargodvartha.com 23/12/2018) വേനല്‍ക്കാലത്തും, മഴക്കാലത്തും കുടിവെള്ളക്ഷാമത്തിന് ഇനിയും ഒരുബുദ്ധിമുട്ടും ഉണ്ടാകില്ല. ഷംസുദ്ദീനെ പോലുള്ളവര്‍ രംഗത്തുണ്ട്. ജലജന്യ സാംക്രമിക രോഗങ്ങള്‍ സര്‍വ്വസാധാരണമായ പ്രദേശത്താണ് കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നത്.
മഹാപ്രളയത്തിന് ശേഷം കുടിവെള്ളത്തിന് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രദേശങ്ങള്‍ തേടിയുള്ള സന്നദ്ധസംഘടനപ്രവര്‍ത്തകരുടെ അന്വേഷണത്തില്‍ വീയപുരം പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ പാളയത്തില്‍ കോളനി തിരഞ്ഞെടുക്കുകയായിരുന്നു. ആര്‍ ഓ പ്ലാന്റ് സ്ഥാപിച്ച് അറുപതോളം വീടുകള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യാന്‍ കഴിയുമെന്ന് സംഘടന പ്രവര്‍ത്തകര്‍ പ്രദേശവാസികളെ അറിയിച്ചു. ഏക്കറുകണക്കിന് വസ്തുക്കളുള്ള പലരും പിന്‍മാറിയപ്പോള്‍ തനിക്കുള്ള 5 സെന്റ് വസ്തുവില്‍ ഒരു സെന്റോളം അതും റോഡിനോട് ചേര്‍ന്ന സ്ഥലം സൗജന്യമായി ആര്‍ഒ പ്ലാന്റിന് നല്‍കി ഷംസുദ്ദീന്‍ രംഗത്തുവരികയായിരുന്നു.
പുളിമ്മൂട്ടില്‍ കുടുംബാംഗമായ ഈ 50കാരന്‍തടിഡിപ്പോതൊഴിലാളിയാണ്. രണ്ടരലക്ഷംരൂപചെലവിലാണ് ആര്‍ ഒ പ്ലാന്റ് നിര്‍മാണം.ഇതിനുള്ള കെട്ടിടത്തിന്റെ പണിപൂര്‍ത്തീകരിച്ചെങ്കിലും കുഴല്‍കിണറും മോട്ടറും നിര്‍മ്മിക്കുന്നപണിയാണ് അവശേഷിക്കുന്നത്. പുതുവര്‍ഷസമ്മാനമായി കോളനിനിവാസികള്‍ക്കും പരിസരവാസികള്‍ക്കും ആര്‍ ഒ പ്ലാന്റില്‍ നിന്നും കുടിവെള്ളം എത്തിക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. നാടിന് മാതൃകയായ ഷംസുദ്ദീന്റെ ഭാര്യ നസീമ ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐടിഐ ജീവനക്കാരിയാണ്. മൂന്ന്‌പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. മൂന്ന് പേരും വിവാഹിതര്‍.
വീയപുരത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണ്. പഞ്ചായത്തിനെ അഞ്ച് കരകളായി തിരിക്കുന്ന ആറുകള്‍ മാലിന്യവാഹികള്‍. നിലവിലെ അഞ്ച് ആര്‍ ഒ പ്ലാന്റുകളും പ്രവര്‍ത്തനരഹിതം, 9 കിയോസ്‌ക്കുകളില്‍ വെള്ളമെത്തിക്കാന്‍ സംവിധാനമില്ല. പഞ്ചായത്തിന്റെ മുക്കിനും മൂലയിലും വരെ കുടിവെള്ളം എത്തിക്കേണ്ടപായിപ്പാട്ടെ ജലസംഭരണി കാലപ്പഴക്കത്താല്‍ നിലംപൊത്താറായ നിലയിലും പൊതുകിണറുകള്‍ പലരും കസ്റ്റഡിയിലാക്കി. പൊതുകുളത്തിന്റേയും സ്ഥിതിവിഭിന്നമല്ല. കാരിച്ചാല്‍, വെള്ളം കുളങ്ങര ഭാഗങ്ങളില്‍ ജില്ലാപഞ്ചായത്തുവക മിനിടാങ്കുകള്‍ ഉണ്ടെങ്കിലും വൈദ്യുതിചാര്‍ജ് നല്‍കാന്‍ സാധാരണക്കാരായപ്രദേശവാസികള്‍ ക്ക് പണവും ഇല്ല.ഈ സാഹചര്യത്തിലാണ് നാടിന് ആകെ മാതൃകയായി ഷംസുദ്ദീന്‍ രംഗത്തെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Drinking water, Top headline, Shamsudeen contributed Drinking water project for public
Powered by Info News For You

Comments
Post a Comment