കിളിനക്കോട് പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയില്‍ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യൂത്ത് ലീഗ് നേതാക്കളടക്കം 5 പേര്‍ അറസ്റ്റില്‍
മലപ്പുറം: (www.kvartha.com 21.12.2018) സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടികളെ അപമാനിച്ചെന്ന പരാതിയില്‍ യൂത്ത് ലീഗ് നേതാക്കളടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കിളിനക്കോട് സ്വദേശികളായ ഷംസുദ്ദീന്‍, അബ്ദുള്‍ ഗഫൂര്‍, സാദിഖ് അലി, ലുക്മാന്‍, ഹൈദര്‍ അലി എന്നിവരെയാണ് വേങ്ങര പോലീസ് പിടികൂടിയത്. പെണ്‍കുട്ടികളെ അധിക്ഷേപിച്ച് ഓഡിയോ, വീഡിയോ ക്ലിപ്പുകള്‍ ഇറക്കിയതിനാണ് അറസ്റ്റ്.
സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്ന് ഐ.പി.സി 143, 147, 506, 149 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെ പെണ്‍കുട്ടികള്‍ സുഹൃത്തിന്റ കല്യാണത്തിന് പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം.
കല്യാണവീട്ടില്‍ ഇതരമതത്തില്‍പ്പെട്ട യുവാക്കള്‍ക്കൊപ്പം മുസ്ലിം പെണ്‍കുട്ടികള്‍ സെല്‍ഫിയെടുക്കുന്നതുകണ്ട നാട്ടുകാരായ സദാചാരവാദികള്‍ അതിനെ ചോദ്യം ചെയ്തു. ഇതിനെ തുടര്‍ന്ന് തിരിച്ചുപോകും വഴി പെണ്‍കുട്ടികള്‍ ഇതിനതിരെ സോഷ്യല്‍ മീഡിയയില്‍ വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ആ വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. 'ഇവിടെയുള്ളവര്‍ ഇപ്പോഴും പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. ഞങ്ങള്‍ക്ക് ഒരുപാട് മാനസിക പീഡനം സഹിക്കേണ്ട വന്നു. കിളിനക്കോട് വരുന്നവരൊക്കെ കൈയ്യില്‍ ഒരു എമര്‍ജന്‍സി കരുതുക. ഇവിടെ കുറച്ച് വെളിച്ചം എത്തിക്കാനുണ്ട്'. തുടങ്ങിയ കാര്യങ്ങളാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്.
വിഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ശക്തമായ സൈബര്‍ ആക്രമണമാണ് പെണ്‍കുട്ടികള്‍ നേരിട്ടത്. കിളിനക്കോട് നാടിനെയും നാട്ടുകാരെയും അപമാനിച്ചു എന്നാരോപിച്ച് യുവാക്കള്‍ രംഗത്തെത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Five youth arrested for abusing women on Facebook, Malappuram, News, Police, Arrested, Girl students, Social Network, Trending, Kerala.

Powered by Info News For You

Comments
Post a Comment