പദ്ധതി വിഹിതം 50 ശതമാനത്തില്‍ കൂടുതല്‍ ചെലവഴിച്ച് കുറ്റിക്കോല്‍ പഞ്ചായത്ത് ഒന്നാം സ്ഥാനത്ത്

കാസര്‍കോട്: (www.kasargodvartha.com 04.12.2018) പദ്ധതി വിഹിതം അമ്പത് ശതമാനത്തില്‍ കൂടുതല്‍ ചെലവഴിച്ച് കുറ്റിക്കോല്‍ പഞ്ചായത്ത് ഒന്നാം സ്ഥാനത്ത്. അനുവദിച്ച ഫണ്ടില്‍ 50 ശതമാനമെങ്കിലും നവംബറിനുള്ളില്‍ വിനിയോഗിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചത് കുറ്റിക്കോല്‍ (67.45), വലിയ പറമ്പ് (65.57), ചെറുവത്തൂര്‍ (62.52), പനത്തടി (61.77), പിലിക്കോട് (61.54) എന്നീ പഞ്ചായത്തുകള്‍ മാത്രമാണ്.

ജില്ലയിലെ 26 പഞ്ചായത്തുകള്‍ മാത്രമാണ് ചെലവഴിച്ചത്. ഏറ്റവും കുറവ് പണം ചെലവഴിച്ച പഞ്ചായത്ത് മുളിയാറാണ്. കുറ്റിക്കോല്‍ പഞ്ചായത്ത് ഒന്നാം സ്ഥാനത്തെത്തിയത് കടുത്ത വെല്ലുവിളികള്‍ നേരിട്ടു കൊണ്ടാണ്. ഭരണ രാഷ്ട്രീയ പ്രതിസന്ധികളും ജീവനക്കാരുടെ കുറവും ഉണ്ടായിട്ടും മുന്നിലെത്തിയ കുറ്റിക്കോല്‍ പഞ്ചായത്തിന്റെ വിജയത്തിന് തിളക്കമേറെയാണ്. 40 മുതല്‍ 50 ശതമാനം വരെ ചെലവഴിച്ച 18 പഞ്ചായത്തുകളും 30-40 ശതമാനം ചെലവഴിച്ച ആറ് പഞ്ചായത്തുമാണുള്ളത്.

പദ്ധതി വിഹിതം ചെലവഴിച്ചതിന്റെ പുരോഗതി വിലയിരുത്തുന്നതിനായി അടുത്ത ആഴ്ച ബ്ലോക്ക് തലങ്ങളില്‍ യോഗവും തുടര്‍ന്ന് കുറവ് വിഹിതം ചെലവഴിച്ച പഞ്ചായത്തുകളില്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥന്മാര്‍ പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kuttikol, Panchayath, project Allocation; Kuttikkol Panchayat in top
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?