മകളെ പീഡിപ്പിച്ച കേസ്; പിതാവിനു കഠിന തടവും 50,000 പിഴയും

കൊല്ലം: (www.kvartha.com 22.12.2018) പത്തു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 20 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം ചവറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ഹരികുമാറി(40)നാണ് പോക്‌സോ നിയമ പ്രകാരം കൊല്ലം ജില്ലാ ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഇ. ബൈജു ശിക്ഷ വിധിച്ചത്.

 Father jailed for molesting daughter, Kollam, News, Crime, Criminal Case, Molestation, Judge, Jail, Daughter, Kerala

പിഴ തുകയായ 50,000 രൂപ ഇരയ്ക്ക് കൊടുക്കാനും പിഴ ഒടുക്കിയില്ലെങ്കില്‍ ആറ് മാസം അധിക തടവിനും കോടതി ഉത്തരവായി. പ്രോസിക്യൂഷന് വേണ്ടി പ്രാസിക്യൂട്ടര്‍മാരായ കെ.പി. ജബ്ബാര്‍, ജി. സുഹോത്രന്‍, അമ്പിളി ജബ്ബാര്‍, പി.ബി. സുനില്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Father jailed for molesting daughter, Kollam, News, Crime, Criminal Case, Molestation, Judge, Jail, Daughter, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?