ജിയോയെ കടത്തിവെട്ടി ഗൂഗിള്‍; 500 രൂപയ്ക്ക് 4ജി ഫോണ്‍


(www.evisionnews.co) കുറഞ്ഞ വിലയ്ക്ക് 4 ജി ഫോണുമായി ഗൂഗിള്‍. കഴിഞ്ഞ ദിവസം ഗൂഗിള്‍ ഇന്തോനേഷ്യയില്‍ പുറത്തിറക്കിയ 4 ജി വിസ്‌ഫോണിന്റെ വില ഏകദേശം 500 രൂപ മാത്രമാണ്. ജിയോ ഇന്ത്യയില്‍ പുറത്തിറക്കിയ ഫോണിന്റെ വില 1500 രൂപയായിരുന്നു. ഇത്തരത്തിലുളള മറ്റൊരു 4ജി ഫോണായ മൈക്രൊമാക്സ് ഭാരത് 1ന്റെ വില 2500 രൂപയായിരുന്നു. ഇതിനെ എല്ലാം കടത്തി വെട്ടുന്നതാണ് ഇന്തോനേഷ്യയില്‍ പുറത്തിറക്കിയ ഗൂഗിളിന്റെ വിസ്‌ഫോണ്‍.

ജിയോഫോണില്‍ ഉപയോഗിക്കുന്ന KaiOS തന്നെയാണ് വിസ്‌ഫോണിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം. ഫോണിന്റെ പ്രധാന ആകര്‍ഷണീയത നെറ്റ്വര്‍ക്ക് ലോക്ക്ഡ് അല്ലെന്ന ഗുണവുമുണ്ട്. ഏതു 4ജി സേവനദാതാവിന്റെ നെറ്റ്വര്‍ക്കിലും ഫോണ്‍ ഉപയോഗിക്കാം. ലിനക്സ് കേന്ദ്രീകൃതമായ KaiOS, ഫയര്‍ഫോക്സ് ഒഎസ് കുടുംബത്തില്‍ പിറന്നതാണ്. ആന്‍ഡ്രോയിഡിനു പിന്നില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ ഓപ്പറേറ്റിങ് സിസ്റ്റമാണിത്. ഐഒഎസ് KaiOSനെക്കാള്‍ വളരെ പിന്നിലാണ്.ഫോണില്‍ ഫെയ്‌സ്ബുക്ക് വാട്ട്‌സ്ആപ്പ് മുതലായവ ഉപയോഗിക്കാനാവും. 512 എംബി റാമുള്ള ഫോണിന് 4 ജിബി ഇന്റേണല്‍ സ്‌റ്റേറേജുണ്ട്. 2 മെഗാപ്ക്‌സലിന്റേതാണ് ക്യാമറ. 1800 എംഎഎച്ചാണ് ബാറ്ററി. വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് തുടങ്ങിയവയും വിസ്ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?