പറശ്ശിനിക്കടവ് പീഡനം; ഡി വൈ എഫ് ഐ നേതാവും പെണ്‍കുട്ടിയുടെ പിതാവും ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടി പിടിയില്‍; ലോഡ്ജ് മാനേജറടക്കം 5 പേര്‍ അറസ്റ്റില്‍; പീഡനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് 19 പ്രതികള്‍

തളിപ്പറമ്പ്: (www.kvartha.com 06.12.2018) പറശ്ശിനിക്കടവില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെയുണ്ടായ കൊടീയ ലൈംഗീക പീഡനവുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ നേതാവും പെണ്‍കുട്ടിയുടെ പിതാവും അടക്കം മൂന്ന് പേര്‍ കൂടി പിടിയിലായതായി സൂചന. അതേ സമയം ലോഡ്ജ് മാനേജറടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.വി.വേണുഗോപാലും സംഘവും നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ അറസ്റ്റിലായത്.

മാട്ടൂല്‍ ജസീന്ത സ്വദേശി കെ.വി.സന്ദീപ്(31), കുറുമാത്തൂര്‍ ചാണ്ടിക്കരി സ്വദേശിയും നടുവിലില്‍ താമസക്കാരനുമായ ഇ.പി.ഷംസുദ്ദീന്‍(32), നടുവില്‍ സ്വദേശി കിഴക്കെപ്പറമ്പില്‍ അയൂബ്(32), ശ്രീകണ്ഠപുരം പരിപ്പായി സ്വദേശി വി.സി.ഷബീര്‍(36), പറശ്ശിനിക്കടവിലെ പറശ്ശിനി പാര്‍ക്ക് ലോഡ്ജ് മാനേജര്‍ പവിത്രന്‍(38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Kerala: Five arrested in gang-molest case of 16-year-old girl, Student, News, Local-News, Molestation, Trending, Arrested, Police, Kerala

19 പേരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഫേസ്ബുക്കില്‍ അഞ്ജന എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പെണ്‍കുട്ടിയുമായി അടുപ്പം ഉണ്ടാക്കിയ സംഘം അഞ്ജനയുടെ സഹോദരന്‍ എന്ന പേരിലും പെണ്‍കുട്ടിയുമായി ബന്ധമുണ്ടാക്കുകയായിരുന്നു. പരിചയപ്പെട്ട ആളെ തേടി പെണ്‍കുട്ടി പറശ്ശിനിക്കടവില്‍ എത്തിയപ്പോള്‍ ലോഡ്ജില്‍ എത്തിച്ച് കൂട്ട ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു.

ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങള്‍ സംഘം വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് വീണ്ടും പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിക്കുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സഹോദരനെ സംഘം ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും മര്‍ദിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

സഹോദരന്‍ വീട്ടില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാതാവ് കാര്യങ്ങള്‍ തിരക്കുകയും പെണ്‍കുട്ടിയുമായി വനിതാ സെല്ലില്‍ എത്തുകയും ചെയ്തതോടെയാണ് കേരളത്തെ ഞെട്ടിച്ച പീഡനവിവരം പുറത്ത് വന്നത്. പെണ്‍കുട്ടിയുമായി സംസാരിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ കേസ് തളിപ്പറമ്പ് സ്‌റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.

ലോഡ്ജില്‍ മാത്രമല്ല പല വീടുകളില്‍ വെച്ചും തന്നെ ബലാല്‍സംഗം ചെയ്തതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡിവൈഎഫ്‌ഐ ആന്തൂര്‍ മേഖലാ കമ്മിറ്റി അംഗം നിഖില്‍ ഉള്‍പ്പെടെ എട്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ലൈംഗികമായി പീഡിപ്പിച്ചു എന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്വന്തം അച്ഛനും അറസ്റ്റിലായത്.

കേസില്‍ 19 പേരെയാണ് പോലീസ് പ്രതി ചേര്‍ത്തത്. ഇവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവജന സംഘടനകള്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ നടത്തിയ സമരത്തില്‍ ഡി.വൈ.എഫ്.ഐ നേതാവ് നിഖില്‍ പങ്കെടുത്തിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ പീഡിപ്പിച്ച സംഭവത്തില്‍ 15 കേസുകളാണു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ പിതാവ് അടക്കം 19 പേര്‍ പ്രതികളാണ്. ഇതില്‍ മൂന്നെണ്ണം കൂട്ട ബലാല്‍സംഗത്തിനും ഒമ്പതെണ്ണം ബലാല്‍സംഗത്തിനും മൂന്നെണ്ണം ലൈംഗിക പീഡനത്തിനുമാണ്. തളിപ്പറമ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത കൂട്ട ബലാല്‍സംഗക്കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala: Five arrested in gang-molest case of 16-year-old girl, Student, News, Local-News, Molestation, Trending, Arrested, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?