റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി യുവതി ദിവ്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു; ഭര്‍ത്താവിന് ദയാധനമായി നല്‍കേണ്ടിവന്നത് രണ്ടു ലക്ഷം ദിര്‍ഹം; 4 മണിക്കൂര്‍ കസ്റ്റഡിയും

റാസല്‍ഖൈമ: (www.kvartha.com 27.12.2018) റാസല്‍ഖൈമയിലെ കറാനില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി യുവതി ദിവ്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് മൃതദേഹം കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചത്. അതിനിടെ, യുവതിയുടെ ഭര്‍ത്താവ് പാലക്കാട് സ്വദേശിയായ പ്രവീണില്‍ നിന്നും രണ്ടു ലക്ഷം ദിര്‍ഹം (ഏതാണ്ട് 38 ലക്ഷം രൂപ) ദയാധനമായി ഈടാക്കിയതായി വിവിധ ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വാഹനം ഓടിക്കുന്നതിനിടെ താന്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പ്രവീണ്‍ പോലീസിനോട് തുറന്നുസമ്മതിച്ചതിനെ തുടര്‍ന്നാണ് യുവതിയുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം ദിര്‍ഹം ദയാധനം നല്‍കാന്‍ അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടത്. ഇതിനു പുറമേ 2500 ദിര്‍ഹം പിഴയും ചുമത്തി.

Indian man flies home with wife's body after paying Dh200,000 blood money, Accidental Death, Woman, News, Ras Al Khaimah, Hospital, Treatment, Dead Body, Gulf, World

സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പണം സമാഹരിച്ചാണ് കോടതിയില്‍ അടച്ചതെന്നും ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ഈ തുക ലഭിക്കുന്നതിനായി പിന്നീട് കേസ് ഫയല്‍ ചെയ്യുമെന്നും സാമൂഹിക പ്രവര്‍ത്തകന്‍ രഘു പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചതിനു ശേഷമായിരിക്കും ഇത്.

അപകടത്തെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് പ്രവീണിനെ നാലു മണിക്കൂറോളം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നുവെന്ന് റാസല്‍ഖൈമ ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ പുഷ്പന്‍ ഗോവിന്ദന്‍ പറഞ്ഞുവെന്ന് ഒരു ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ദയാധനവും പിഴയും അടച്ച ശേഷമാണ് പ്രവീണിനെ വിട്ടയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Indian man flies home with wife's body after paying Dh200,000 blood money, Accidental Death, Woman, News, Ras Al Khaimah, Hospital, Treatment, Dead Body, Gulf, World

കാസര്‍കോട് നീലേശ്വരം പട്ടേന തുയ്യത്തില്ലം ശങ്കരന്‍ ഭട്ടതിരിയുടെയും ജലജയുടെയും മകളാണ് ദിവ്യ. ഷാര്‍ജയില്‍ തിരുവാതിര ആഘോഷത്തില്‍ പങ്കെടുത്തശേഷം മടങ്ങുമ്പോള്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.

പ്രവീണ്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടു സൈന്‍ ബോര്‍ഡില്‍ ഇടിച്ചു തകരുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ദിവ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പ്രവീണും ഇവരുടെ ഏക മകന്‍ ദക്ഷിണും (2) പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Indian man flies home with wife's body after paying Dh200,000 blood money, Accidental Death, Woman, News, Ras Al Khaimah, Hospital, Treatment, Dead Body, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?