ഭരണം പോയതിനു പിന്നാലെ മധ്യപ്രദേശില്‍ 4 എംഎല്‍എമാരെ കൂടി നഷ്ടമാകുമെന്ന ഭീതിയില്‍ ബിജെപി; ചാക്കിട്ടുപിടിക്കാനൊരുങ്ങി കമല്‍നാഥ്

ന്യൂഡല്‍ഹി: (www.kvartha.com 19.12.2018) ഭരണം പോയതിനു പിന്നാലെ മധ്യപ്രദേശില്‍ നാല് എംഎല്‍എമാരെ കൂടി നഷ്ടമാകുമെന്ന ഭീതിയില്‍ ബിജെപി. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബി ജെ പിയെ കശക്കി എറിഞ്ഞ് അധികാരം സ്ഥാപിച്ച കോണ്‍ഗ്രസിലേക്ക് എംഎല്‍എമാര്‍ പോയേക്കുമെന്നാണു സൂചനകള്‍. സഞ്ജയ് പഥക്, മുന്‍മുന്‍ റായ്, സ്വദേശ് റായ്, അനിരുദ്ധ് മാരോ എന്നിവരാണു കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ തയ്യാറായി നില്‍ക്കുന്നതെന്നു ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

കടുത്ത പോരാട്ടം നടന്ന മധ്യപ്രദേശില്‍ 15 വര്‍ഷത്തെ ബിജെപി ആധിപത്യം തകര്‍ത്താണു കോണ്‍ഗ്രസ് അധികാരത്തിലേറിയത്. 230 അംഗ സഭയില്‍ 114 സീറ്റ് നേടിയ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 109 സീറ്റു നേടി ബിജെപി തൊട്ടടുത്തെത്തി. ഒറ്റയ്ക്കു കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും എസ്പി, ബിഎസ്പി, വിമതര്‍ എന്നിവരുടെ പിന്തുണയോടെയാണു കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചത്.

BJP fears poaching of four Madhya Pradesh MLAs by Congress: Party sources, New Delhi, BJP, Congress, Madhya pradesh, Trending, Election, Media, Report, National

മുതിര്‍ന്ന നേതാവും രാഷ്ട്രീയ തന്ത്രജ്ഞനുമായ കമല്‍നാഥ് മുഖ്യമന്ത്രിയായതോടെയാണു ബിജെപിയുടെ ഉറക്കം നഷ്ടപ്പെട്ടത്. നിലവില്‍ എംഎല്‍എ അല്ലാത്ത കമല്‍നാഥ് ആറു മാസത്തിനകം തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കേണ്ടതുണ്ട്. ബിഎസ്പിയോ സ്വതന്ത്രരോ അവരുടെ സീറ്റ് ഒഴിയാന്‍ താല്‍പര്യപ്പെടില്ല. ഈ സാഹചര്യത്തിലാണു തങ്ങളുടെ എംഎല്‍എമാരെ കോണ്‍ഗ്രസ് നോട്ടമിടുന്നതെന്നാണ് ഉന്നത ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍.

ബിജെപിയില്‍നിന്ന് എംഎല്‍എമാരെ അടര്‍ത്തി കോണ്‍ഗ്രസില്‍ എത്തിക്കുന്നതോടെ സഭയില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാമെന്നും കമല്‍നാഥ് കണക്കുകൂട്ടുന്നു. ചെറിയ ഭൂരിപക്ഷത്തില്‍ മാത്രം സര്‍ക്കാരുണ്ടാക്കിയ കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കാന്‍ ബിജെപിയും ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി പാളയത്തിലെത്തിക്കാനാകുമോ എന്നാണു ബി ജെ പിയുടെ കണക്കുകൂട്ടല്‍. എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പു വരെ കാത്തിരിക്കാനും സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റങ്ങള്‍ നിരീക്ഷിക്കാനുമാണു ബിജെപിയിലെ ഒരു വിഭാഗത്തിന്റെ നിര്‍ദേശം.

എംഎല്‍എമാരെ ചാക്കിലാക്കി ഭരണം പിടിക്കാനില്ലെന്നാണ് ബിജെപിയുടെ വാദം. കര്‍ണാടകയിലെ കയ്‌പേറിയ സംഭവങ്ങള്‍ ആവര്‍ത്തിക്കാനും പാര്‍ട്ടി താല്‍പര്യപ്പെടുന്നില്ല. തെരഞ്ഞെടുപ്പിനു ശേഷമുള്ള തന്ത്രങ്ങള്‍ ഒരുക്കുന്നതില്‍ കമല്‍നാഥ് നിപുണനാണെന്നു ബിജെപി സമ്മതിക്കുന്നു. ഈ സാഹചര്യത്തില്‍ സ്വന്തം എംഎല്‍എമാരെ പിടിച്ചുനിര്‍ത്താനാണു അവരുടെ ശ്രമം. ഇനി അഥവാ അവര്‍ പോയെങ്കില്‍, അടുത്തിടെ മാത്രം പാര്‍ട്ടിയില്‍ ചേര്‍ന്നവരാണെന്നു പറഞ്ഞൊഴിയാനാണു പാര്‍ട്ടിക്ക് ഇഷ്ടം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BJP fears poaching of four Madhya Pradesh MLAs by Congress: Party sources, New Delhi, BJP, Congress, Madhya pradesh, Trending, Election, Media, Report, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?