അപ്രതീക്ഷിത തോല്‍വി താങ്ങാനായില്ല; 4 പ്രമുഖ നേതാക്കള്‍ ആശുപത്രിയില്‍

ഹൈദരാബാദ്: (www.kvartha.com 13.12.2018) അപ്രതീക്ഷിത തോല്‍വി താങ്ങാനാകാത്തതിനെ തുടര്‍ന്ന് തെലങ്കാനയിലെ നാല് നേതാക്കള്‍ ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് നേതാക്കള്‍ ആശുപത്രിയിലായത്. തെലങ്കാന രാഷ്ട്രീയത്തിലെ പ്രമുഖരായ രണ്ട് നേതാക്കളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. രക്തസമ്മര്‍ദം വര്‍ധിച്ചതാണ് കാരണമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

കോണ്‍ഗ്രസിന്റെ നല്‍ഗൊണ്ട സ്ഥാനാര്‍ത്ഥി കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡിയെയാണ് ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തെലങ്കാന രാഷ്ട്ര സമിതിയുടെ സ്ഥാനാര്‍ത്ഥി തുമല്ല നാഗേശ്വര റാവുവും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ചികിത്സ തേടിയിരിക്കുകയാണ്. നാഗേശ്വര റാവു കോണ്‍ഗ്രസ് നേതാവ് കണ്ടല ഉപേന്ദര്‍ റെഡ്ഡിയോടാണ് തോറ്റത്.

Telangana assembly elections: Two netas in hospital after shock defeats, Hyderabad, News, Politics, Result, Hospital, Treatment, Leaders, Doctor, National.

മറ്റൊരു നേതാവ് വെങ്കട്ട് റെഡ്ഡി തോല്‍വിയെ തുടര്‍ന്ന് ബോധം കെട്ട് വീണു. രക്ത സമ്മര്‍ദം കുത്തനെ ഉയര്‍ന്നതാണ് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മുന്‍ മന്ത്രി തുംമാലയെ നെഞ്ച് വേദനയെ തുടര്‍ന്ന് ഖമാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ഇവര്‍ 7669 വോട്ടിനാണ് തോറ്റത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Telangana assembly elections: Two netas in hospital after shock defeats, Hyderabad, News, Politics, Result, Hospital, Treatment, Leaders, Doctor, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?