സുനാമി: ഇന്തോനേഷ്യയില്‍ മരണനിരക്ക് 429 ആയി; രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തി കനത്ത മഴ
സുമാത്ര: (www.kvartha.com 26-12-2018) അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 429 ആയി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചനകള്‍. സുന്ദ കടലിടുക്കിലെ അഗ്‌നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്. സുനാമി മുന്നറിയിപ്പ് നല്‍കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയിരുന്നു.
രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. നിരവധി മൃതദേഹങ്ങള്‍ ചെറിയ ചെറിയ ദ്വീപുകളിലേയ്ക്ക് ഒഴികിപ്പോയിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. ഇതിനിടെ കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി.
ചൊവ്വാഴ്ച പുറത്തുവിട്ട ഔദ്യോഗീക കണക്കുകള്‍ പ്രകാരം 1485 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 154 പേരെ കാണാതായി. 16,082 പേര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അഭയം തേടി.
ശനിയാഴ്ച രാത്രിയാണ് സുനാമിയുണ്ടായത്. അനക് ക്രകാടു അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് ലാവ സുന്ദ കടലിടുക്കിലേയ്ക്ക് ഒഴുകുകയായിരുന്നു. സുനാമി ഏറ്റവും കൂടുതല്‍ നാശം വിതച്ച പന്ദേഗ്ലാംഗ്, സെരാംഗ്, സൗത്ത് ലാമ്പങ്, പെനവരന്‍, തെങാമുസ് എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ നിലവിലെ ഔദ്യോഗീക അത്യാഹിത നിരക്കുകളില്‍ വലിയ മാറ്റമുണ്ടാകുമെന്ന് ദേശീയ ദുരന്ത നിവാരണ സംഘത്തലവന്‍ പറഞ്ഞു. പന്ദേഗ്ലാംഗിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 290 പേര്‍ക്കാണിവിടെ ജീവഹാനിയുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The data will change as the joint search team was scouring Pandeglang, Serang, South Lampung, Penawaran and Tenggamus (regencies) -- hardest hit by the disaster, said Sutopo.

Keywords: World, Indonesia, Tsunami
Powered by Info News For You

Comments
Post a Comment