40 ദശലക്ഷം ഇരുചക്ര വാഹനങ്ങള്‍ വിറ്റ് ഹോണ്ട ടു വീലേഴ്‌സ്

കൊച്ചി: (www.kvartha.com 21.12.2018) രാജ്യത്തെ ഇരുചക്ര വാഹന വിപണിയില്‍ പുതിയ ചരിത്രം സൃഷ്ടിച്ചു കൊണ്ട് 40 ദശലക്ഷം ഇരു ചക്ര വാഹനങ്ങള്‍ വിറ്റഴിച്ച് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ഇതാദ്യമായാണ് ഒരു ബ്രാന്റ് ഇത്ര കുറഞ്ഞ കാലയളവിനുള്ളില്‍ ഇത്രയധികം വില്‍പന കൈവരിക്കുന്നത്. 18 വര്‍ഷങ്ങള്‍ കൊണ്ടാണ് ഹോണ്ട 40 ദശലക്ഷം വാഹനങ്ങള്‍ വിറ്റത്.

ആദ്യത്തെ 11 വര്‍ഷങ്ങള്‍ കൊണ്ടാണ് ഹോണ്ട 10 ദശലക്ഷം വാഹനങ്ങള്‍ വിറ്റത്. എന്നാല്‍ അടുത്ത 10 ദശലക്ഷം വില്‍പന കൈവരിക്കാന്‍ വേണ്ടി വന്നത് വെറും മൂന്നു വര്‍ഷം മാത്രമാണ്. ബാക്കി 20 ദശലക്ഷം വാഹനങ്ങള്‍ വിറ്റത് വെറും നാലു വര്‍ഷങ്ങള്‍കൊണ്ടും.

 Honda 2Wheelers Sales Cross 40 Million Mark In India, Kochi, Business, Auto & Vehicles, Trending, Kerala.

വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ ഹോണ്ടയോട് ഉപഭോക്താക്കള്‍ കാണിച്ച സ്‌നേഹത്തിലും വിശ്വാസത്തിലും ഏറെ സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ പ്രസിഡണ്ടും സിഇഒയുമായ മിനോരു കാറ്റോ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Honda 2Wheelers Sales Cross 40 Million Mark In India, Kochi, Business, Auto & Vehicles, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?