4 മില്യണ്‍ ദിര്‍ഹം മോഷ്ടിച്ച സംഘത്തെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി ദുബൈ പോലീസ്
ദുബൈ: (www.kvartha.com 22-12-2018) നഗരത്തില്‍ നിന്നും 4 മില്യണ്‍ ദിര്‍ഹം മോഷ്ടിച്ച ആഫ്രിക്കന്‍ സംഘത്തെ ദുബൈ പോലീസ് 24 മണിക്കൂറിനുള്ളില്‍ പിടികൂടി. 'പെര്‍ഫിഡി' എന്ന് പേരിട്ട ഈ ഓപ്പറേഷനില്‍ 3 പേരാണ് അറസ്റ്റിലായത്. പണം കൊണ്ടുപോകുന്ന വാഹനത്തില്‍ നിന്നുമാണ് പണം കടത്തിയത്. വാഹനത്തിലെ ഒരു ജോലിക്കാരന്റെ സഹായത്തോടെയായിരുന്നു കുറ്റകൃത്യം നടത്തിയത്. ഇയാളും അറസ്റ്റിലായിട്ടുണ്ട്.
കുറ്റവാളികളെ 24 മണിക്കൂറിനുള്ളില്‍ പിടികൂടിയ പോലീസ് സംഘത്തെ ദുബൈ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറി പ്രശംസിച്ചു. ആധുനീക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് കുറ്റവാളികളെ പിടികൂടിയത്.
അല്‍ റഷീദിയയില്‍ വെച്ചാണ് മോഷ്ടാക്കള്‍ വാഹനത്തില്‍ നിന്നും പണം കടത്തിയത്. വാഹനത്തില്‍ മൂന്ന് ജീവനക്കാരാണുണ്ടായിരുന്നത്. അതില്‍ രണ്ട് പേര്‍ ഏഷ്യക്കാരും ഒരാള്‍ ആഫ്രിക്കന്‍ പൗരനുമായിരുന്നു. ആകെ 20 മില്യണ്‍ ദിര്‍ഹമാണ് വാഹനത്തിലുണ്ടായിരുന്നത്. ഏഷ്യക്കാരായ ജീവനക്കാര്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങി കൈയും മുഖവും കഴുകാന്‍ പോയ സമയം നോക്കി ആഫ്രിക്കന്‍ പൗരന്‍ തന്റെ കൂട്ടാളികളുമായി പണം അടിച്ചുമാറ്റുകയായിരുന്നു. പ്രശ്‌നങ്ങള്‍ കെട്ടടങ്ങുന്നതുവരെ പണം ഭദ്രമായി സൂക്ഷിക്കാന്‍ മറ്റൊരു ആഫ്രിക്കന്‍ പൗരന്റെ സഹായവും സംഘം തേടി. ഇയാളേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ പക്കല്‍ നിന്നും പണം കണ്ടെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The Dubai Police have managed to arrest an African gang that had stolen Dh4 million from a cash transport vehicle in less than 24 hours, in an operation called "Perfidy". The gang included an employee of the vehicle, the police have said.
Keywords: Gulf, UAE, Dubai, Robbery

Powered by Info News For You

Comments
Post a Comment