ഇന്ത്യയിലെ 4 പ്രധാന നഗരങ്ങളില്‍ പെട്രോള്‍ വില 2018ലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

ചെന്നൈ: (www.kvartha.com 25.12.2018) ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളില്‍ പെട്രോള്‍ വില 2018ലെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ഡെല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലാണ് പെട്രോള്‍ വില 2018ലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്നത്. ഡീസല്‍ വില മാര്‍ച്ചിനു ശേഷം ഏറ്റവും കുറഞ്ഞ നിരക്കിലുമാണ്.

നാലു മെട്രോ നഗരങ്ങളിലും ചൊവ്വാഴ്ച ഏഴ് പൈസയാണ് പെട്രോള്‍ ലീറ്ററിന് കുറഞ്ഞത്. ഡീസല്‍ വില തിങ്കളാഴ്ചയില്‍ നിന്നും മാറ്റമില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിലയാണ് കണക്കാക്കിയിരിക്കുന്നത്.

Petrol Prices Hit 2018 Lows, Diesel Rates At Lowest Since March, chennai, News, Business, Petrol Price, diesel, Trending, National

ക്രിസ്മസ് ദിനമായ ചൊവ്വാഴ്ച ഡെല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 69.79 രൂപയാണ് വില. മുംബൈയില്‍ 75.41 രൂപയും. ഡീസലിന് ഡെല്‍ഹിയില്‍ 63.83 രൂപയും മുംബൈയില്‍ 66.79 രൂപയുമാണ് ലിറ്ററിന് വില. കൊല്‍ക്കത്തയില്‍ പെട്രോള്‍ ലിറ്ററിന് 71.89 രൂപയും ചെന്നൈയില്‍ 72.41 രൂപയുമാണ് വില. ഡീസലിന് കൊല്‍ക്കത്തയില്‍ 65.59 രൂപയും ചെന്നൈയില്‍ 67.38 രൂപയും. അതേസമയം, കൊച്ചിയില്‍ പെട്രോളിന് ലീറ്ററിന് ചൊവ്വാഴ്ചത്തെ വില 71.53 രൂപയാണ്.

ക്രൂഡ് ഓയിലിന് രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ആഭ്യന്തര വിപണിയില്‍ വില കുറയാന്‍ കാരണം. രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയിലിന് തിങ്കളാഴ്ച കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറു ശതമനം കുറവാണ്.


Keywords: Petrol Prices Hit 2018 Lows, Diesel Rates At Lowest Since March, chennai, News, Business, Petrol Price, diesel, Trending, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?