എമിറേറ്റി നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ഫേസ്ബുക്ക് സെലിബ്രിറ്റിക്ക് 3 ലക്ഷം ദിര്‍ഹം പിഴ
അബൂദാബി: (www.kvartha.com 18-12-2018) പ്രമുഖ എമിറേറ്റി അഭിനേത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്ത ഫേസ്ബുക്ക് സെലിബ്രിറ്റിക്ക് 3 ലക്ഷം ദിര്‍ഹം പിഴ. സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള സൗദി സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് നടി നടത്തിയ വീഡിയോ ഇയാള്‍ മോശമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു.
ഇരയ്ക്ക് ഉണ്ടായിട്ടുള്ള അപകീര്‍ത്തിക്ക് താല്‍ക്കാലികമായി നഷ്ടപരിഹാരമായി 21,000 ദിര്‍ഹം ഉടനെ നല്‍കുവാനും കോടതി ഉത്തരവിട്ടു. പ്രതിയായ എമിറേറ്റിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും വീഡിയോ നീക്കം ചെയ്യാനും ഈ അക്കൗണ്ട് രണ്ട് മാസക്കാലത്തോളം നിര്‍ജ്ജീവമാക്കാനും കോടതി നിര്‍ദ്ദേശിച്ചു.
സൗദി അറേബ്യന്‍ സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങളുടെ അകമ്പടിയോടെ കാറോടിക്കുന്ന വീഡിയോ നടി ഷൂട്ട് ചെയ്ത് തന്റെ ഇന്‍സ്റ്റഗ്രാം സ്‌നാപ്പ്ചാറ്റ് അക്കൗണ്ടുകളില്‍ അപ്ലോഡ് ചെയ്തിരുന്നു. ഈ വീഡിയോക്കെതിരെ പ്രതി അഭിപ്രായപ്രകടനം നടത്തുകയായിരുന്നു. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലായിരുന്നു അഭിപ്രായ പ്രകടനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The Abu Dhabi Court of Appeals upheld the ruling issued by the lower court regarding a social media influencer who was fined Dh300,000 for insulting an Emirati actress on Instagram for hailing the Saudi government's decision to allow women to drive cars.

Keywords: Gulf, UAE, Crime
Powered by Info News For You

Comments
Post a Comment