ഇനി മുത്വലാഖ് ചൊല്ലിയാല്‍ 3 വര്‍ഷം തടവ്; പ്രതിപക്ഷപാര്‍ട്ടികളുടെ എതിര്‍പ്പിനെ മറികടന്ന് ബില്‍ ലോക്‌സഭയില്‍ പാസായി, കോണ്‍ഗ്രസ് ഇറങ്ങിപ്പോയി, മുസ്ലിം പുരുഷന്മാരെ കുറ്റക്കാരാക്കാന്‍ വേണ്ടി മാത്രമാണെന്ന് സിപിഎം
ന്യൂഡല്‍ഹി: (www.kvartha.com 27.12.2018) മുത്വലാഖ് ഇനി മുതല്‍ ക്രിമിനല്‍ കുറ്റം. പ്രതിപക്ഷപാര്‍ട്ടികളുടെ എതിര്‍പ്പിനെ മറികടന്ന് ബില്‍ ലോക്‌സഭയില്‍ പാസായി. 12നെതിരെ 245 വോട്ടുകള്‍ക്കാണ് ബില്ല് പാസായത്. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. നിയമം മുസ്ലിം പുരുഷന്മാരെ കുറ്റക്കാരാക്കാന്‍ വേണ്ടി മാത്രമാണെന്ന് സിപിഎമ്മും വാദിച്ചു. കോണ്‍ഗ്രസ്, അണ്ണാ ഡി എം കെ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളാണ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്. ഓര്‍ഡിനന്‍സിനെതിരെയുള്ള എന്‍ കെ പ്രേമചന്ദ്രന്റെ പ്രമേയം സ്പീക്കര്‍ തള്ളി.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാണെന്നാണ് ബില്ല് വ്യക്തമാക്കുന്നത്. ഇത് എടുത്തുകളയണമെന്ന ആവശ്യം വോട്ടെടുപ്പില്‍ തള്ളി പോകുകയായിരുന്നു. ഒമ്പത് വ്യവസ്ഥകളാണ് ബില്ലില്‍ ഉള്ളത്. മൂന്ന് വര്‍ഷത്തെ ശിക്ഷ എടുത്ത് കളയണം എന്നതാണ് കോണ്‍ഗ്രസ് ആദ്യം തന്നെ ആവശ്യപ്പെട്ടത്. മുത്തലാഖ് നിരോധന ബില്ലില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ അംഗീകരിക്കാം എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആദ്യ നിലപാട്. എന്നാല്‍ ബില്ല് അനാവശ്യമെന്ന നിലപാടിലേക്കാണ് അവസാനം കോണ്‍ഗ്രസ് എത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ന്യൂനപക്ഷവിഭാഗങ്ങളെ പാര്‍ട്ടിക്കൊപ്പം നിറുത്തുക എന്ന ലക്ഷ്യവും കോണ്‍ഗ്രസിനുണ്ട്. മുത്തലാഖ് നിരോധന ബില്‍ പിന്‍വലിക്കണമെന്നും മതപരമായ വിഷയങ്ങളില്‍ ഇടപെടരുതെന്നുമാണ് കോണ്‍ഗ്രസ് ലോക്‌സഭയില്‍ ആവശ്യപ്പെട്ടത്.
ഡിസംബര്‍ 17 നാണ് പുതിയ മുത്തലാഖ് നിരോധന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. മുത്തലാഖ് ബില്‍ 2017 ഡിസംബറില്‍ രാജ്യസഭയില്‍ ശബ്ദ വോട്ടോടെ പാസാക്കിയിരുന്നു. ജനുവരി മൂന്നിന് രാജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും ഭരണപക്ഷത്തിന് അംഗബലമില്ലാത്തതിനാല്‍ വഴിമുടങ്ങി. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതി നിര്‍ദേശങ്ങള്‍ അംഗീകരിക്കാനോ, ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടാനോ സര്‍ക്കാര്‍ തയ്യാറായില്ല.
ഒടുവിലാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. നേരത്തെയുള്ള ബില്ലില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ കിട്ടാം, ഭാര്യയ്‌ക്കോ രക്തബന്ധമുള്ളവര്‍ക്കോ വിവാഹം വഴി ബന്ധുക്കളായവര്‍ക്കോ മാത്രമേ പൊലീസില്‍ പരാതി നല്‍കാന്‍ കഴിയുകയുള്ളൂ (ആര്‍ക്കുവേണമെങ്കിലും പരാതി നല്‍കാമെന്നതായിരുന്നു നേരത്തെ ബില്ലിലുണ്ടായിരുന്ന വ്യവസ്ഥ), ഭാര്യ ആവശ്യപ്പെട്ടാല്‍ മജിസ്‌ട്രേറ്റിന് കേസ് ഒത്തുതീര്‍പ്പാക്കാം, രണ്ട് കക്ഷികള്‍ക്കും ചേര്‍ന്ന് കേസ് പിന്‍വലിക്കാം, ഭാര്യയ്ക്കും പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്കും ജീവനാംശം നല്‍കാന്‍ പ്രതി ബാധ്യസ്ഥനാണ്, പ്രായപൂര്‍ത്തിയാകാത്ത മക്കളെ വിട്ടുകിട്ടണമെന്ന് ഭാര്യയ്ക്ക് ആവശ്യപ്പെടാം, തീരുമാനം മജിസ്‌ട്രേറ്റിന്റേതായിരിക്കും തുടങ്ങിയവയാണ് പുതിയ വ്യവസ്ഥകള്‍.
ബില്ല് പാസ്സാക്കിയ ശേഷം മുസ്ലിം സ്ത്രീകളുടെ പിന്തുണ ആര്‍ജ്ജിക്കാന്‍ ശ്രമിക്കണമെന്ന നിര്‍ദേശമാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. 1000 സ്ത്രീകളെ മുത്തലാഖ് പ്രമുഖ് എന്ന പേരില്‍ പ്രചരണത്തിന് നിയോഗിക്കാനാണ് തീരുമാനം. ബില്ല് പാസാക്കാന്‍ അണ്ണാ ഡിഎംകെ, ബിജു ജനതാദള്‍ തുടങ്ങിയ കക്ഷികളുടെ സഹകരണം ബിജെപി തേടിയിരുന്നെങ്കിലും അണ്ണാ ഡി എം കെ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയായിരുന്നു.
Keywords: India, National, News, New Delhi, Congress, Politics, Religion, "Triple Talaq" Bill Passed In Lok Sabha After Congress, AIADMK Walk Out

Powered by Info News For You

Comments
Post a Comment