3 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലെ തിരിച്ചടി; കര്‍ഷക ക്ഷേമത്തിനായി വമ്പന്‍ പ്രഖ്യാപനങ്ങളുമായി മോഡി സര്‍ക്കാര്‍
ന്യൂഡല്‍ഹി: (www.kvartha.com 27.12.2018) മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് കര്‍ഷക ക്ഷേമത്തിനായി വമ്പന്‍ പ്രഖ്യാപനങ്ങളുമായി മോഡി സര്‍ക്കാര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കര്‍ഷക ക്ഷേമത്തിനായി നരേന്ദ്ര മോഡി സര്‍ക്കാരിന്റെ വന്‍ പ്രഖ്യാപനം വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി കഴിഞ്ഞ ദിവസം വൈകുന്നേരം തന്റെ വസതിയില്‍ ഉന്നത ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും ഉള്‍പ്പെടുത്തി ഏതാണ്ട് മൂന്ന് മണിക്കൂറോളം മോഡി കൂടിക്കാഴ്ച നടത്തി.
കാര്‍ഷിക കടം എഴുതിത്തള്ളല്‍, ഉത്പ്പനങ്ങള്‍ക്ക് ന്യായവില നിശ്ചയിക്കല്‍ തുടങ്ങി കര്‍ഷകരെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള വന്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് ഇത് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കുന്നു.
കര്‍ഷകരെ ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ പ്രമേയമാക്കി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, കൃഷിമന്ത്രി രാധാമോഹന്‍ സിംഗ്, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായാണ് മോഡി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയത്. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നതിനും അപ്പുറമുള്ള നടപടികളിലേക്ക് കടക്കണമെന്നാണ് യോഗത്തില്‍ തീരുമാനമായത്.
വിപണി വിലയ്ക്ക് അനുസൃതമായി കര്‍ഷകര്‍ക്ക് ന്യായവില ഏര്‍പ്പെടുത്തുന്ന കാര്യവും ആലോചിക്കുന്നുണ്ട്. വിപണിയില്‍ ഉത്പന്നങ്ങള്‍ക്ക് വിലയിടിഞ്ഞാലും കര്‍ഷകര്‍ക്ക് ഒരു നിശ്ചിത തുക ബാങ്ക് അക്കൗണ്ട് വഴി കൈമാറാനാണ് ഉദ്ദേശിക്കുന്നത്. മധ്യപ്രദേശില്‍ ശിവ്‌രാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ നടപ്പിലാക്കി വിജയിച്ച പദ്ധതിയാണിത്.
കര്‍ഷകര്‍ക്ക് കൂടുതല്‍ സബ്‌സിഡി നല്‍കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സ്‌കീം വഴി പിന്‍വലിക്കാവുന്ന തുക വര്‍ധിപ്പിക്കുന്നതും സര്‍ക്കാരിന്റെ ആലോചനയിലുണ്ട്.
അതേസമയം, അധികാരത്തിലേറി ദിവസങ്ങള്‍ക്കകം രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയ മാതൃകയാണ് മോഡി സര്‍ക്കാരും പിന്തുടരുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികളും ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മോഡിയുടെ തന്ത്രമാണിത്. അഞ്ച് സംസ്ഥാനങ്ങളില്‍ തിരിച്ചടിയായത് കര്‍ഷകരുടെ കോപമാണെന്ന് മോഡി തിരിച്ചറിഞ്ഞിരിക്കുന്നു. അധികാരത്തിലേറി നാളിതുവരെ കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത മോഡി ഇപ്പോള്‍ പ്രഖ്യാപനത്തിന് ഒരുങ്ങുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.
കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളാതെ മോഡിയെ ഉറങ്ങാനോ വിശ്രമിക്കാനോ അനുവദിക്കില്ലെന്ന് നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നു. ഈ വെല്ലുവിളി മോഡി ഏറ്റെടുക്കുകയായിരുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
Keywords: Big Farm Decision To Counter Rahul Gandhi Challenge? PM's Marathon Meet, New Delhi, News, Politics, Trending, Election, BJP, Congress, Narendra Modi, National.

Powered by Info News For You

Comments
Post a Comment