ഒമാനില്‍ 3 തസ്തികകളില്‍ പൂര്‍ണമായും സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ തീരുമാനം; മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തൊഴില്‍ നഷ്ടമാകും
മസ്‌കത്ത്: (www.kvartha.com 25.12.2018) ഒമാനില്‍ മൂന്ന് തസ്തികകളില്‍ പൂര്‍ണമായും സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. ന്യൂട്രീഷനിസ്റ്റ്, സ്പീച്ച് തെറാപിസ്റ്റ്, എക്‌സ് റേ ടെക്‌നീഷ്യന്‍ തസ്തികകളിലാണ് സ്വദേശി വല്‍ക്കരണം നടപ്പാക്കുക. ഈ തസ്തികകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും.
നിയമനങ്ങള്‍ക്കായി സ്വദേശികളില്‍ നിന്നു സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു. ഡിസംബര്‍ 30നും ജനുവരി പത്തിനും ഇടയില്‍ ആരോഗ്യ മന്ത്രാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ആരോഗ്യ മന്ത്രാലയത്തില്‍ പല തസ്തികകളില്‍ നിന്നും വിദേശികളെ ഒഴിവാക്കുകയാണ്. നഴ്‌സിങ് മേഖലയില്‍ മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്കു ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.
നഴ്‌സിങ് പഠനം കഴിഞ്ഞെത്തുന്ന സ്വദേശി യുവതീ യുവാക്കളെ നിയമിക്കുന്നതിനനുസരിച്ച് വിദേശികളെ ഒഴിവാക്കുന്നു. ഒമാനിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നും വിദേശത്തു നിന്നും പഠനം പൂര്‍ത്തിയാക്കി ധാരാളം സ്വദേശികള്‍ നഴ്‌സിങ് രംഗത്ത് എത്തുന്നുണ്ട്. ഇവര്‍ക്കു പ്രത്യേക പരിശീലനവും നല്‍കുന്നു. ഡ്രൈവിങ് മേഖലയിലും വിദേശികളെ ഏറെക്കുറെ ഒഴിവാക്കി. ഹെവി വാഹനങ്ങള്‍ ഓടിക്കാന്‍ മാത്രമാണ് നിലവില്‍ വിസ നല്‍കുന്നത്.
Keywords: Oman Nationalization drive threatens thousands of expats' jobs, Muscat, News, Health, Health & Fitness, Application, Malayalees, Oman, Gulf, World.

Powered by Info News For You

Comments
Post a Comment