യുവാവിനെ പുഴയില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തുക്കളായ രണ്ടു പേര്‍ക്ക് ജീവപര്യന്തം തടവ്, 3 പേരെ വെറുതെവിട്ടു

മംഗളൂരു: (www.kasargodvartha.com 24.12.2018) യുവാവിനെ പുഴയില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തുക്കളായ രണ്ടു പേരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ബണ്ട്വാള്‍ നാവൂര്‍ സ്വദേശികളായ ഹരീഷ് കോട്യാന്‍ (കോടി പൂജാരി-45), ഹേമചന്ദ്ര (ഗുരു-24) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. നാവൂരിലെ സുരേഷ് (38) ആണ് കൊല്ലപ്പെട്ടത്.

2015 ലാണ് കേസിനാസ്പദമായ സംഭവം. ബോവിലപ്പാടിയില്‍ നേത്രാവതി പുഴയിലാണ് സുരേഷിനെ സംഘം മുക്കിക്കൊലപ്പെടുത്തിയത്. കേസില്‍ അഞ്ചു പേരെ പോലീസ് പ്രതിചേര്‍ത്തിരുന്നുവെങ്കിലും മൂന്നു പേരെ തെളിവില്ലെന്നും കണ്ട് വെറുതെവിടുകയായിരുന്നു. നീലപ്പ പൂജാരി (56), വെര്‍സന്ത് (40), രമേഷ് (29) എന്നിവരെയാണ് തെളിവില്ലെന്നു കണ്ട് വെറുതെ വിട്ടത്.

സംഭവദിവസം സുരേഷിന്റെ വീട്ടില്‍ ഒരു ചടങ്ങ് നടന്നിരുന്നു. ഇതിനു പിന്നാലെ സുഹൃത്തുക്കള്‍ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെയാണ് മുന്‍വൈരാഗ്യം ഉണ്ടായിരുന്ന ഹരീഷ് കോട്യാന്‍ മറ്റുള്ളവരുടെ സഹായത്തോടെ സുരേഷനെ മുക്കിക്കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ടു എന്നാണ് പ്രതികള്‍ പ്രചരിപ്പിച്ചത്. മൃതദേഹത്തില്‍കണ്ട പരിക്കുകള്‍ സംശയം ജനിപ്പിക്കുകയും പോസ്റ്റുമോര്‍ട്ടത്തിലൂടെയും വിശദമായ ചോദ്യം ചെയ്യലിലൂടെയും മരണം കൊലപാതകമാണെന്നും പോലീസ് ഉറപ്പിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, National, Top-Headlines, Murder, Crime, Life imprisonment for 2 for killing friend
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?