ഗള്‍ഫുകാരന്റെ ഭാര്യയെ അവിഹിതബന്ധം ആരോപിച്ച് കുടുക്കാന്‍ ശ്രമം; മകളുടെ ഭര്‍ത്താവ് ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
കണ്ണൂര്‍: (www.kvartha.com 22.12.2018) ഗള്‍ഫുകാരന്റെ ഭാര്യയെ അവിഹിതബന്ധം ആരോപിച്ച് കുടുക്കാന്‍ ശ്രമം. മകളുടെ ഭര്‍ത്താവ് ഉള്‍പ്പെടെ 3 പേരെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മയ്യില്‍ ചട്ടുകപ്പാറയിലെ രജീഷ് (28), സുജീഷ് (26), ശിമിത്ത് (25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച പുലര്‍ച്ചെ 5.20 മണിയോടെ മയ്യില്‍ ചട്ടുകപ്പാറയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഗള്‍ഫുകാരന്റെ ഭാര്യ രണ്ട് മക്കള്‍ക്കൊപ്പം ഇവിടെ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഈ സ്ത്രീയുടെ മകളുടെ ഭര്‍ത്താവാണ് അറസ്റ്റിലായ രജീഷ്. ഭാര്യയുമായി രജീഷ് അകന്നുകഴിയുകയാണ്. ഈ വിരോധത്തില്‍ ഭാര്യാ മാതാവിനെ അപകീര്‍ത്തിപ്പെടുത്താനാണ് അവിഹിതബന്ധം ആരോപിച്ച് ശ്രമം നടത്തിയത്.
ഇവരുടെ വീട്ടില്‍ പുലര്‍ച്ചെ പൂമുഖത്ത് പാല്‍പത്രം എടുക്കാന്‍ മധ്യവയസ്‌കന്‍ എത്താറുണ്ട്. പാല്‍പാത്രം വീടപകളുടെ മുന്നില്‍ വെച്ച് പോകുന്ന പാല്‍ക്കാരന്‍ മടങ്ങിവരുമ്പോള്‍ പാത്രങ്ങള്‍ തിരിച്ചെടുക്കുകയാണ് ചെയ്യുന്നത്. ശനിയാഴ്ച പുലര്‍ച്ചെ പാല്‍ക്കാരന്‍ പാത്രമെടുക്കാന്‍ എത്തിയപ്പോള്‍ രജീഷും സംഘവും പൂമുഖത്തെ ഗ്രില്‍സ് പൂട്ടിയിട്ട് പരിസരവീസികളെ വിളിച്ചുകൂട്ടുകയായിരുന്നു. മധ്യവയസ്‌കന്‍ ഗള്‍ഫുകാരന്റെ ഭാര്യയുമായി അവിഹിതത്തിന് എത്തിയതെന്നാണ് ഇവര്‍ നാട്ടുകാരോട് അവതരിപ്പിച്ചത്. എന്നാല്‍ സ്ത്രീയെയും പാല്‍ക്കാരനെയും നന്നായി അറിയാവുന്ന നാട്ടുകാര്‍ ഇത് ചോദ്യം ചെയ്യുകയും തടഞ്ഞുവെച്ച് പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
പോലീസ് എത്തുമ്പോഴേക്കും ഇവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നീട് തിരച്ചിലിനൊടുവിലാണ് ഇവരെ പിടികൂടിയത്. സുജീഷ് രജീഷിന്റെ സഹോദരനും ഷിമിത്ത് സുഹൃത്തുമാണ്. വീട്ടില്‍ അതിക്രമിച്ചുകയറിയതിനും വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Kerala, News, House Wife, Arrest, 3 arrested for allegation on Illegal relationship against women

Powered by Info News For You

Comments
Post a Comment