അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആശ്വാസം നല്‍കുന്നതിന് ആശ്വാസം പദ്ധതി; 3 കോടിക്ക് അനുമതി

തിരുവനന്തപുരം: (www.kvartha.com 18.12.2018) ലൈംഗികാതിക്രമങ്ങള്‍, ആസിഡ് ആക്രമണങ്ങള്‍, നിഷ്ഠൂരമായ കുറ്റകൃത്യങ്ങള്‍, ജെന്‍ഡര്‍ ബെയ്‌സ്ഡ് അതിക്രമങ്ങള്‍ എന്നിവയ്ക്ക് ഇരയായിട്ടുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തര ആശ്വാസം നല്‍കുന്നതിനായി ആശ്വാസനിധി പദ്ധതിക്ക് സാമൂഹ്യനീതി വകുപ്പ് ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി മൂന്നുകോടി രൂപയുടെ ഭരണനാനുമതിയും നല്‍കിയിട്ടുണ്ട്. 2008 മുതല്‍ 2018 ജൂണ്‍ വരെയുള്ള സ്‌റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തിര ആശ്വാസം നല്‍കേണ്ടത് അനിവാര്യമായി വന്നതെന്നും മന്ത്രി വ്യക്തമാക്കി.

Relief program to provide relief for women and children who are undergoing offenses, Thiruvananthapuram, News, Health, Health & Fitness, Crime, Criminal Case, Children, Women, Complaint, Minister, Kerala.

അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് സഹായം നല്‍കുന്നതിനായി എന്‍.എ.എല്‍.എസ്.എ പുറപ്പെടുവിച്ചിരിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് വിധേയമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ലൈംഗികാതിക്രമത്തിന് ഇരയായവര്‍, ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീകളും കുട്ടികളും, ഗാര്‍ഹിക പീഡനത്തിന് വിധേയരായവര്‍, ഹീനമായ ലിംഗ വിവേചനത്തിന് ഇരയായവര്‍ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

ഇത്തരത്തിലുള്ള കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്യപ്പെടുകയോ, വെളിപ്പെടുത്തുകയോ ചെയ്താല്‍ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരണമായി കുട്ടികളുടെ പരാതിയില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍/സ്ത്രീകളുടെ പരാതിയില്‍ വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവര്‍ പരാതി നിര്‍ഭയ സെല്ലിന്റെ സംസ്ഥാന കോര്‍ഡിനേറ്ററുടെ ശ്രദ്ധയില്‍ കൊണ്ടു വന്നാണ് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്.

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം പോക്‌സോ ആക്ടിന്റെ പരിധിയില്‍ വരുന്ന കുട്ടികള്‍, ബലാത്സംഗം, കൂട്ട ബലാത്സംഗം, പ്രകൃതിവുരുദ്ധ പീഡനം, ജീവിത നഷ്ടം എന്നിവ സംഭവിച്ചവര്‍, ഗര്‍ഭിണിയായിരിക്കുമ്പോള്‍ ബലാത്സംഗത്തിനിരയായവര്‍, ശരീരത്തിലെ ഏതെങ്കിലും അവയവങ്ങള്‍ നഷ്ടപ്പെടുന്നവര്‍, അപകടങ്ങളിലൂടെയോ വന്ധ്യത പ്രശ്‌നത്തിലൂടെയോ ഭ്രൂണനഷ്ടം സംഭവിച്ചവര്‍, തീപിടിത്തം സംഭവിച്ചവര്‍ എന്നിവര്‍ക്ക് 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയും കടുത്ത ഗാര്‍ഹിക മാനസിക ശാരീരിക പീഡനമേല്‍ക്കുന്നവര്‍, അനാശാസ്യ കേന്ദ്രങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയ കുട്ടികള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് 25,000 മുതല്‍ 50,000 രൂപ വരെയും ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെയുമാണ് ആശ്വാസനിധി ധനസഹായം അനുവദിക്കുന്നതെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Relief program to provide relief for women and children who are undergoing offenses, Thiruvananthapuram, News, Health, Health & Fitness, Crime, Criminal Case, Children, Women, Complaint, Minister, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?