35 വര്‍ഷം തങ്ങളെ പരിചരിച്ച ഇന്ത്യക്കാരന് രാജകീയ യാത്രയയപ്പ് നല്‍കി കുടുംബം

റിയാദ്: (www.kvartha.com 04.12.2018) 35 വര്‍ഷം സൗദിയിലെ ഒരു കുടുംബത്തില്‍ ജോലി ചെയ്ത മിഡോ ഷെരീന് ഒടുവില്‍ ജോലി അവസാനിപ്പിച്ച് സ്വദേശത്തേക്ക് തിരിച്ചുവരുമ്പോള്‍ ഒരിക്കലും മറക്കാത്ത യാത്രയയപ്പ് നല്‍കി സൗദി കുടുംബം. ഇത്രയും വര്‍ഷം തങ്ങളെ പരിപാലിച്ച ആളെ എല്ലാ ആദരവും നല്‍കിയാണ് ആ കുടുംബം യാത്രയയച്ചത്. രാജകീയ യാത്രയയപ്പിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായി.

സ്വന്തമെന്ന് കരുതി നെഞ്ചോട് ചേര്‍ത്ത് വച്ചവര്‍ക്ക് വേണ്ടി മണലാരണ്യത്തില്‍ ചോര നീരാക്കാന്‍ വിധിക്കപ്പെട്ടവരാണ് ഒട്ടുമിക്ക പ്രവാസികളും. നല്ലൊരു ജീവിതം സ്വപ്‌നം കണ്ട് വിമാനം കയറുന്ന പലര്‍ക്കും പ്രതീക്ഷിച്ചതൊന്നും ഇവിടെ ലഭിക്കാറില്ലെന്നതാണ് സത്യം. പതിറ്റാണ്ടുകള്‍ സേവനം ചെയ്ത തൊഴിലുടമയെ വിട്ടുപോകുമ്പോള്‍ വെറും കൈയ്യോടെ മടങ്ങേണ്ടി വരുന്ന കദനകഥകള്‍ എത്രയോ പ്രവാസികള്‍ പങ്കുവച്ചിരിക്കുന്നു. എന്നാല്‍ ഷെരീന്റെ ജീവിതം അതില്‍ നിന്നൊക്കെ എത്രയോ വ്യത്യസ്തമാണ്.

Saudi family gives warm farewell to long-serving, loyal Indian worker, Riyadh, News, Saudi Arabia, Retirement, Social Network, Video, Gulf, World

പ്രായവ്യത്യാസം ഇല്ലാതെ കുടുംബത്തിലെ എല്ലാ അംഗങ്ങളും നേരിട്ടെത്തിയാണ് ഷെരീന് യാത്രയയപ്പ് നല്‍കിയത്. അംഗങ്ങള്‍ വരിയായി നിന്ന് യാത്ര പറഞ്ഞു. കുടുംബത്തിലെ ഒരു അംഗം യാത്ര പോകുന്നത് പോലെ ചിലര്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ചുംബിച്ചു. വീട്ടിലെ കൃഷികാര്യങ്ങളും ഹൈവേയിലെ റസ്റ്റ് ഹൗസില്‍ ചായയും കാപ്പിയും വിതരണം ചെയ്യുകയുമായിരുന്നു ഈ ഇന്ത്യക്കാരന്റെ ജോലി. വടക്കന്‍ സൗദിയിലെ അല്‍ ജോഫിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ഇതുവഴി പോകുന്ന യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുന്നതായിരുന്നു റസ്റ്റ് ഹൗസ്.

Saudi family gives warm farewell to long-serving, loyal Indian worker, Riyadh, News, Saudi Arabia, Retirement, Social Network, Video, Gulf, World

യാത്രയാക്കുമ്പോള്‍ കൈനിറയെ പണവും സമ്മാനങ്ങളും നല്‍കാന്‍ സൗദി കുടുംബം മറന്നില്ല. അതു മാത്രമല്ല, തങ്ങളെ 35 വര്‍ഷം സേവിച്ച വ്യക്തിക്ക് ഇന്ത്യയില്‍ എത്തിയ ശേഷം സുഖമായി ജീവിക്കാന്‍ മാസം പെന്‍ഷന്‍ പോലെ ഒരു തുക നല്‍കുമെന്നും ഇവര്‍ പറഞ്ഞു.

ഷെരീന്‍ പ്രതിനിധീകരിക്കുന്നത് സത്യസന്ധതയാണ്. തങ്ങളുടെ കുടുംബത്തോട് അദ്ദേഹം ചെയ്ത ആത്മാര്‍ഥതയും മഹാമനസ്‌കതയും വളരെ വലുതാണെന്ന് സൗദി കുടുംബാംഗം അവാദ് ഖുദൈര്‍ അല്‍ റെമില്‍ അല്‍ ഷെമീരി പറഞ്ഞു. കുട്ടികളോടും മുതിര്‍ന്നവരോടും എല്ലാം അദ്ദേഹത്തിന്റെ പെരുമാറ്റം വളരെ മികച്ചതായിരുന്നു. ഞങ്ങളില്‍ ഒരാളെ പോലെയാണ് അദ്ദേഹത്തെ കരുതിയതെന്നും ഉടമസ്ഥരില്‍ ഒരാള്‍ പറഞ്ഞു. ഞങ്ങള്‍ എന്താണോ ചെയ്തത് അത് സൗദിയുടെ മൂല്യമാണ്. അതിന് രാജ്യമോ പദവിയോ വിഷയമല്ലെന്നും അല്‍ ഷെമീരി വ്യക്തമാക്കി.

1980 കാലഘട്ടത്തിലാണ് മിഡോ ഷെരീന്‍ സൗദിയില്‍ എത്തിയത്. അന്നുമുതല്‍ സൗദിയിലെ ഈ കുടുംബത്തിന്റെ റസ്റ്റ് ഹൗസില്‍ പരിചാരകനായി ജോലി ചെയ്ത് വരികയായിരുന്നു. ഇനി അദ്ദേഹത്തിന് വിശ്രമം ആവശ്യമാണ്. ഇന്ത്യയില്‍ കുടുംബത്തോടൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. ആരോഗ്യസ്ഥിതിയും മോശമായി തുടങ്ങി.

Keywords: Saudi family gives warm farewell to long-serving, loyal Indian worker, Riyadh, News, Saudi Arabia, Retirement, Social Network, Video, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?