മാന്നാര്‍ ബോട്ടുജെട്ടികള്‍ വിസ്മൃതിയിലേക്ക്: സര്‍വീസുകള്‍ നിലച്ചിട്ട് 35 വര്‍ഷം

മാന്നാര്‍: (www.kvartha.com 03.12.2018) ഗതകാല സ്മരണ ഉണര്‍ത്തുന്ന മാന്നാറിലെ ബോട്ടുജെട്ടി വിസ്മൃതിയിലായി. പ്രളയം ഒഴിഞ്ഞതോടെ ബോട്ടുജെട്ടി നാശത്തിന്റെ വക്കിലുമായി. പത്തനംതിട്ട- ആലപ്പുഴ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പന്നായിക്കടവ് പാലത്തിന് കിഴക്ക് പടിഞ്ഞാറ് ഭാഗത്ത് പമ്പാനദിക്ക് സമീപം ജലഗതാഗതവകുപ്പ് ഇരുകരകളിലും സ്ഥാപിച്ചിട്ടുള്ള മാന്നാര്‍, കുര്യത്ത് കടവ്, ചിറക്കടവ്, വള്ളക്കാലി, തേവര്‍കുഴിക്കടവ്, കരുവേലില്‍ക്കടവ്, തേവരിക്കടവ്, പട്ടേരിക്കടവ് ബോട്ടുജെട്ടികളാണ് നാശോന്മുഖമായത്.

റോഡും വാഹനഗതാഗതവും വിരളമായിരുന്ന കാലഘട്ടത്തില്‍ ബോട്ട് സര്‍വീസ് ജനങ്ങളുടെ പ്രധാന യാത്ര ഉപാധിയായിരുന്നു. കെട്ടുവള്ളങ്ങളും ബോട്ട് സര്‍വീസും 1957ന് മുമ്പ് സ്വകാര്യ വ്യക്തികളാണ് സര്‍വീസ് നടത്തിയിരുന്നത്.

 Mannar boat jetty closed to 35 years, Pathanamthitta, News, Local-News, Boats, Lifestyle & Fashion, Travel & Tourism, Auto & Vehicles, Kerala.

മട്ടാഞ്ചേരി, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നും പലചരക്ക് സാധനങ്ങള്‍ കേവ് വള്ളങ്ങളിലും, ബോട്ടുകളിലുമാണ് എത്തിച്ചിരുന്നത്. കൂടാതെ ഓട്, പിത്തള, അലൂമിനിയം, വാര്‍പ്പ്, പള്ളിമണികള്‍, ഉരുളി, വിളക്കുകള്‍, കൊപ്ര, അടയ്ക്ക, ഗൃഹോപകരണങ്ങള്‍ ഇവയെല്ലാം ആലപ്പുഴയ്ക്കും, കോട്ടയത്തും, എറണാകുളത്തും എത്തിച്ചിരുന്നതും ബോട്ടുകളിലായിരുന്നു.

മഹാപ്രളയം കഴിഞ്ഞതോടെ ബോട്ടുജെട്ടികളും കുളിക്കടവുകളും പൊതുകുളങ്ങളും ചെളികളാല്‍ മൂടിക്കഴിഞ്ഞു. ഒരുകാലത്ത് പ്രദേശവാസികളുടെ സജീവ കുളിക്കടവായിരുന്ന ഇവിടങ്ങളില്‍ ബോട്ടുജെട്ടികള്‍ ഉപയോഗ ശൂന്യമായതോടെ ഇവയും സ്വകാര്യ വ്യക്തികള്‍ കൈക്കലാക്കി.

ആലപ്പുഴയില്‍ നിന്നും മാന്നാറിലേക്ക് ഉണ്ടായിരുന്ന ബോട്ടു സര്‍വീസ് നിലച്ചതോടെയാണ് ഇവയുടെ പ്രധാന്യം ഇല്ലാതായത്. ഇപ്പോള്‍ കാട് കയറി ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും കേന്ദ്രമായി ബോട്ടുജെട്ടികളും കടവുകളും മാറി. ജലഗതാത വകുപ്പിന്റെ അധീനതയിലുള്ള സ്ഥലവും ഓഫീസും യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ സൗകര്യവും ഉണ്ടായിരുന്ന ഇവിടെ ബോട്ട് സര്‍വീസ് നിലിച്ചതോടെ ഓഫീസും പരിസരവും അനാഥമായി മാറി. പിന്നീട് അങ്കണവാടി പ്രവര്‍ത്തനം ആരംഭിച്ചു.

ഒരു കാലഘട്ടത്തില്‍ മാന്നാറിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങള്‍ക്കും ഏറെ പ്രയോജനമായിരുന്ന ബോട്ടു സര്‍വീസ് ഇവിടെയുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് വ്യാപാര മേഖലയില്‍ ഉണര്‍വേകിയിരുന്നു. 1957ല്‍ ഇഎംഎസ് സര്‍ക്കാര്‍ ബോട്ട് സര്‍വീസിനായുള്ള ബോട്ട് നിര്‍മിച്ച് ജലഗതാഗതവകുപ്പിന് കൈമാറി ബോട്ട് സര്‍വീസിന് തുടക്കമിട്ടു.

പരുമല ഉള്‍പ്പെടെയുള്ള സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍ക്കും പഠനസൗകര്യ യാത്രയ്ക്ക് പ്രയോജനമായിരുന്നു. മാന്നാര്‍-എറണാകുളം, മാന്നാര്‍-ആലപ്പുഴ, മാന്നാര്‍-കോട്ടയം എന്നീ ജലഗതഗത സര്‍വീസുകളായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്.

മാന്നാറിലെ ഓട്ടുപാത്രങ്ങള്‍ വിവിധ ജില്ലകളില്‍ കച്ചവടത്തിനായി എത്തിച്ചിരുന്നത് ബോട്ട് സര്‍വീസിലൂടെ ആയിരുന്നു. കൂടാതെ കാര്‍ഷിക മേഖലയായ കുട്ടനാടന്‍ കായലുകളിലെ കൊയ്ത്ത് കഴിഞ്ഞ് തൊഴിലാളികള്‍ നെല്ലുമായി എത്തിയിരുന്നതും ബോട്ടിനെ ആശ്രയിച്ചായിരുന്നു. പരുമലപള്ളി, പനയന്നാര്‍കാവ് ക്ഷേത്രം, പുത്തന്‍പള്ളി ജമാഅത്ത്, നിരണം പള്ളി, തൃക്കുരട്ടി ക്ഷേത്രം, എടത്വാപള്ളി, മണ്ണാറശാല ക്ഷേത്രം എന്നിവിടങ്ങളില്‍ ആരാധന നടത്തുവാന്‍ ആളുകള്‍ എത്തിയിരുന്നതും ബോട്ട് സര്‍വീസിലൂടെയാണ്. ഇപ്പോള്‍ ഈ സര്‍വീസുകള്‍ നിലച്ചിട്ട് 35 വര്‍ഷമായി.

മാന്നാര്‍ പൈതൃക ഗ്രാമമായി മാറുന്നതോടെ പമ്പാനദിക്കരയുടെ സമീപത്തുള്ള നാശോന്മുഖമായ ബോട്ടുജട്ടികള്‍ സംരക്ഷിച്ച് ടൂറിസം പദ്ധതി നടപ്പിലാക്കി മിനി പാര്‍ക്കുകള്‍ സ്ഥാപിച്ച് സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളോട് കൂടി ബോട്ട് സര്‍വീസുകള്‍ പുനഃസ്ഥാപിച്ചാല്‍ മാന്നാറിന്റെ മുഖച്ഛായ മാറ്റി എടുക്കുവാന്‍ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mannar boat jetty closed to 35 years, Pathanamthitta, News, Local-News, Boats, Lifestyle & Fashion, Travel & Tourism, Auto & Vehicles, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?