എം എസ് എഫ്- എസ് എഫ് ഐ സംഘട്ടനം; 35 പേര്‍ക്കെതിരെ കേസ്

ചെറുവത്തൂര്‍: (www.kasargodvartha.com 03.12.2018) എം എസ് എഫ്- എസ് എഫ് ഐ സംഘട്ടനവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിലുംപെട്ട 35 പേര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. എസ് എഫ് ഐ നേതാവ് ശ്രീകുമാറിനെ ആക്രമിച്ചതിനും പയ്യങ്കിയിലെ ലീഗ് ഓഫീസ് തകര്‍ത്തതിനുമാണ് 35 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കല്യാണവീട്ടിലേക്ക് സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ എസ്.എഫ്.ഐ. തളിപ്പറമ്പ് ഏരിയാ സെക്രട്ടറി ഐ. ശ്രീകുമാറിനെ തടഞ്ഞുവെച്ച് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ലീഗ് ഓഫീസ് അടിച്ചു തകര്‍ത്തത്.

ശ്രീകുമാറിനെ അക്രമിച്ചതിന് എം എസ് എഫ്, യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇജാസ്, നിയാസ്, ഹുസൈന്‍ തുടങ്ങി കണ്ടാലറിയാവുന്ന 10 ആളുടെ പേരിലും പയ്യങ്കിയിലെ മുസ്ലിം ലീഗ് ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ അക്ഷയ് ചെറുവത്തൂര്‍, ശ്രീരാഗ് കണ്ണപുരം, നിധീഷ് ഓരി തുടങ്ങി കണ്ടാലറിയാവുന്ന 25 ആളുകളുടെ പേരിലുമാണ് കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, case, SFI, MSF, case, MSF-SFI clash; Case against 35
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?