പ്രതിരോധ വക്താവിനും രക്ഷയില്ല; ക്രിസ്മസ് തലേന്ന് ഒറ്റയടിക്ക് നഷ്ടമായത് 33,000 രൂപ
തിരുവനന്തപുരം: (www.kvartha.com 25.12.2018) ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകാരില്‍ നിന്നും പ്രതിരോധ വക്താവിനും രക്ഷയില്ല. തിരുവനന്തപുരത്തെ പ്രതിരോധ വക്താവ് ധന്യ സനല്‍ ഐഐഎസിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും ഒറ്റയടിക്ക് നഷ്ടമായത് 33,000 രൂപ. ക്രിസ്മസ് തലേന്ന് അര്‍ധരാത്രിയിലാണ് ഒടിപി പോലുമില്ലാതെ പണം തട്ടിയെടുത്തത്.
ഗോപ്രോ ക്യാമറ വെബ്‌സൈറ്റില്‍ നിന്ന് 480 ഡോളറിന്റെ ഇടപാടാണ് തട്ടിപ്പുകാര്‍ നടത്തിയത്. പണം പിന്‍വലിച്ചെന്ന് കാട്ടി സന്ദേശം എത്തിയിരുന്നുവെങ്കിലും അത് രാത്രിയിലായതിനാല്‍ ശ്രദ്ധിച്ചുമില്ല. ഇതിനു ശേഷം യുഎന്‍സിഎച്ച്ആര്‍ സൈറ്റിലേക്ക് 100 രൂപയുടെ ഇടപാടിനു ശ്രമിച്ചെങ്കിലും ഒടിപി ആവശ്യമായി വന്നതിനാല്‍ ഇടപാട് റദ്ദായി. സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നാണ് പണം നഷ്ടമായത്. ഇടപാട് നടന്നതായി ബാങ്ക് സ്ഥിരീകരിച്ചു.
വിദേശ വെബ്‌സൈറ്റുകളില്‍ ഒടിപി ഇല്ലാതെ കാര്‍ഡ് നമ്പര്‍, കോഡ്, എക്‌സ്പയറി ഡേറ്റ് തുടങ്ങിയവ നല്‍കിയാല്‍ ഇടപാട് പൂര്‍ത്തിയാക്കാം. ഇതാണ് തട്ടിപ്പുകാര്‍ ചൂഷണം ചെയ്തതെന്നാണ് സൂചന. പണം നഷ്ടമായത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Credit card theft on defense spokesperson, Thiruvananthapuram, News, Banking, Cheating, Message, Complaint, Kerala.

Powered by Info News For You

Comments
Post a Comment