മോഡി സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചു; 33 അവശ്യസാധനങ്ങളുടെ ജി എസ് ടി നിരക്ക് കുറച്ചു
ന്യൂഡല്‍ഹി: (www.kvartha.com 22.12.2018) അവശ്യസാധങ്ങളുടെ നികുതി നിരക്ക് 18 ശതമാനത്തിന് താഴെയാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനം നടപ്പിലാക്കി കേന്ദ്രസര്‍ക്കാര്‍. 33 അവശ്യസാധനങ്ങളുടെ ജി.എസ്.ടി നിരക്ക് കുറച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ വാക്കുപാലിച്ചത്. ചരക്ക് സേവന നികുതി (ജി.എസ്.ടി.) ഘടനയില്‍ ഇളവു വരുത്തിയാണ് ഇത് സാധ്യമാക്കുകയെന്ന് മുംബൈയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 31-ാം ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ എടുത്ത തീരുമാനങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യോഗത്തില്‍ 26 ഉല്‍പ്പന്നങ്ങളുടെ നികുതി 18ല്‍ നിന്ന് 12ഉം 5ഉം ശതമാനമായും കുറച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏഴ് ഉല്‍പ്പന്നങ്ങളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമാക്കി കുറയും.
സിമന്റ് ഉള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ചെരുപ്പിനു രണ്ടു നികുതി സ്ലാബുണ്ടായിരുന്നത് 12 ശതമാനമായി ഏകീകരിച്ചു. ശീതികരിച്ച പച്ചക്കറിയുടെ നികുതി ഒഴിവാക്കി. ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രി അല്‍പ്പ സമയത്തിനകം വാത്താസമ്മേളനം വിളിക്കും.
28 ശതമാനത്തില്‍ നിന്നു 18 ശതമാനമാക്കിയവ: ഉപയോഗിച്ച ടയര്‍, ലിഥിയം ബാറ്ററികള്‍, വിസിആര്‍, ടിവി(32 ഇഞ്ച് വരെയുള്ളത്), ബില്യാര്‍ഡ്‌സ് ആന്‍ഡ് സ്‌നൂക്കേര്‍സ്. അതിനിടെ, അവശ്യ സാധനങ്ങളുടെ നികുതി കുറച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
അതേസമയം, പ്രളയത്തെ തുടര്‍ന്നു കേരളത്തിനായി സെസ് ഏര്‍പ്പെടുത്തുന്നതില്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായില്ല. എല്ലാ സംസ്ഥാനങ്ങളും തീരുമാനമറിയിക്കാത്തതിനെ തുടര്‍ന്നാണിത്. അടുത്ത യോഗത്തില്‍ തീരുമാനമുണ്ടായേക്കുമെന്നു ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
99% ഉല്‍പന്നങ്ങള്‍ക്കും 18 ശതമാനത്തില്‍ താഴെ നികുതി എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നു. ജിഎസ്ടി ഘടന വീണ്ടും ലളിതമാക്കുമെന്ന സൂചനയാണ് പ്രധാനമന്ത്രി നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: GST Council Cuts Tax Rate For 40 Products, New Delhi, News, Politics, Business, GST, Prime Minister, Narendra Modi, National.

Powered by Info News For You

Comments
Post a Comment