ഇരുപത്തിയൊന്നോളം സ്ത്രീകളെ പ്രണയത്തില്‍ വീഴ്ത്തി വിവാഹം ചെയ്ത് തട്ടിച്ചു; ചാനലുകളില്‍ ആത്മീയ ആചാര്യനായി എത്തി പരിപാടികള്‍ അവതരിപ്പിച്ചു; ഇരകളെ കണ്ടെത്തിയത് മാട്രിമോണിയല്‍ സൈറ്റിലും സോഷ്യല്‍ മീഡിയയിലും; 32കാരന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: (www.kvartha.com 24-12-2018) മാധ്യമ രംഗത്തെ പ്രമുഖനെന്ന് നടിച്ച് ഇരുപത്തിയൊന്നോളം സ്ത്രീകളെ വിവാഹം കഴിച്ച് ചതിച്ച 32കാരന്‍ അറസ്റ്റില്‍. സോഷ്യല്‍ മീഡിയയിലൂടേയും മാട്രിമോണിയല്‍ സൈറ്റുകളിലൂടേയുമാണിയാള്‍ ഇരകളായ സ്ത്രീകളെ കണ്ടെത്തിയിരുന്നത്. അഭിഷേക് വസിഷ്ഠ് എന്നയാളാണ് അറസ്റ്റിലായത്. ഹരിദ്വാറില്‍ പ്രേം ആശ്രം ചൗക്കില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.
പല പേരുകളില്‍ പല ഐഡികള്‍ ഉണ്ടാക്കി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു അഭിഷേക്. അക്ഷയ ദീപം മീഡിയ ഹൗസിന്റെ ഉടമയെന്ന് പറഞ്ഞാണ് ഇയാള്‍ നല്ല കുടുംബത്തിലെ യുവതികളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചത്.
ഡല്‍ഹി സ്വദേശികളായ ഒരു കുടുംബമാണ് അഭിഷേകിനെതിരെ ആദ്യം പരാതി നല്‍കിയത്. മാതാപിതാക്കള്‍ ഇല്ലെന്നും ബന്ധുക്കളായി ആരുമില്ലെന്നും പറഞ്ഞായിരുന്നു ഇയാള്‍ ഈ കുടുംബവുമായി അടുത്തത്. ഈ കഥകള്‍ വിശ്വസിച്ച കുടുംബാംഗങ്ങള്‍ മകളെ ഇയാള്‍ക്ക് വിവാഹം ചെയ്ത് കൊടുത്തു. രണ്ടാഴ്ച ഭാര്യയ്‌ക്കൊപ്പം കഴിഞ്ഞ അഭിഷേക് ശേഷം പണവും സ്വര്‍ണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. ഈ കേസില്‍ അഭിഷേകിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തിരുന്നത്.
അഭിഷേക് പ്രമുഖ ചാനലുകളില്‍ ആത്മീയ ആചാര്യനായി പ്രത്യക്ഷപ്പെട്ടിരുന്നു. ആചാര്യ അതുല്‍ ജി മഹാരാജ് എന്ന പേരില്‍ എത്തിയ അഭിഷേകിന്റെ തനിനിറം മനസിലായതോടെ ചാനലുകള്‍ പരിപാടികള്‍ അവസാനിപ്പിച്ചു. അഭിഷേക് തട്ടിപ്പുകാരനാണെന്ന് വ്യക്തമാക്കി മുന്നറിയിപ്പും നല്‍കി.
ഒരു ഭൂമിയിടപാടില്‍ തട്ടിപ്പ് നടത്തിയതിന് 2016ല്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. മാസം 20 മുതല്‍ 25 ലക്ഷം രൂപ വരെ വരുമാനവും ഗുര്‍ഗാവൂണില്‍ ഒരു ബംഗ്ലാവും ഒരു ബി എം ഡബ്ല്യു കാറും സ്വന്തമായുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ വിവാഹങ്ങള്‍ നടത്തിയിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: New Delhi: A 32-year-old man was arrested for allegedly posing as a media professional and cheating women on social media and matrimonial websites, police said on Sunday. The accused, who was identified Abhishek Vashist, was arrested on Saturday near Prem Ashram Chowk in Haridwar, police said.
Keywords: National, Cheating

Powered by Info News For You

Comments
Post a Comment