പോലീസ് ആജ്ഞ ലംഘിച്ച് പ്രകടനം: ഐഎന്‍എല്‍ നേതാക്കളടക്കം 31 പേര്‍ക്കെതിരെ കേസ്


കാസര്‍കോട് (www.evisionnews.co): പോലീസ് ആജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിന് ഐ.എന്‍.എല്‍ നേതാക്കളടക്കം 31 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഐ.എന്‍.എല്‍ നേതാക്കളായ മൊയ്തീന്‍ കുഞ്ഞി കളനാട്, അസീസ് കടപ്പുറം, എം.എ ലത്തീഫ്, അജിത് കുമാര്‍ ആസാദ്, സുബൈര്‍ പടുപ്പ്, റഹീം ബെണ്ടിച്ചാല്‍, മുനീര്‍ കണ്ടാളം, ഹനീഫ് തുരുത്തി, സിദ്ദീഖ് ചേരങ്കൈ, ടി.എം.എ ജലീല്‍, മുസ്തഫ തോരവളപ്പ് തുടങ്ങിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് ഇടതു മുന്നണി പ്രവേശനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തിയത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?