നാല് വര്‍ഷത്തിനിടെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചത് 30,000 ഓളം ഇന്ത്യക്കാര്‍

ന്യൂഡല്‍ഹി:(www.kvartha.com 14/12/2018) നാല് വര്‍ഷത്തിനിടെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചത് 28,523 ഇന്ത്യക്കാരെന്ന് റിപോര്‍ട്ട്. 2014 മുതലുള്ള കണക്കാണിത്. യുഎഇ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ മരിച്ചവരാണിവര്‍.

വിദേശകാര്യസഹമന്ത്രി വി കെ സിങ് ബുധനാഴ്ച ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 12,828 പേരാണ് സൗദിയില്‍ മരണമടഞ്ഞത്. തൊട്ടുപിന്നില്‍ 7877 പേര്‍ മരിച്ചതായി റിപോര്‍ട്ട് ചെയ്യപ്പെട്ടത് യുഎഇയിലാണ്. ഒമാനില്‍ 2,564 പേരും ഖത്തറില്‍ 1301 പേരും ബഹ്‌റൈനില്‍ 1,021 പേരും ഇക്കാലയളവില്‍ മരിച്ചു.

News, New Delhi, National, Pravasi, death, 28,523 Indian nationals died in Gulf countries in last 4 years, Lok Sabha told


2017ല്‍ 5,906 പേരാണ് മരിച്ചത്. 2016ല്‍ ആണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. ആത്മഹത്യ, അപകടങ്ങള്‍, രോഗങ്ങള്‍ തുടങ്ങിയവ മൂലമുള്ള മരണങ്ങളാണിവ. ഇത്തരത്തിലുള്ള മരണങ്ങള്‍ കുറക്കാനായി പ്രവാസി ഭാരതീയ കേന്ദ്രം ഇന്ത്യന്‍ സംഘടനകളുമായി ചേര്‍ന്ന് തൊഴിലാളി ക്യാമ്പുകളില്‍ വിവിധ ബോധവത്കരണ പരിപാടികള്‍ നടത്താറുണ്ടെന്നും മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Pravasi, death, 28,523 Indian nationals died in Gulf countries in last 4 years, Lok Sabha told


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?