ശബരിമലയില്‍ 300 യുവതികള്‍ എത്തുന്നു; സംരക്ഷണം നല്‍കാന്‍ 1000 പുരുഷന്‍മാരും
കോഴിക്കോട്: (www.kvartha.com 25.12.2018) എന്ത് വില കൊടുത്തും ഡിസംബര്‍ 27ന് മുമ്പ് ശബരിമല ദര്‍ശനം നടത്താന്‍ മുന്നൂറോളം യുവതികള്‍ തയ്യാറായി നില്‍ക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇവരോടൊപ്പം ആയിരം പുരുഷന്‍മാരുമുണ്ടാകും. ഈ വരവിന് മുന്നോടിയായുള്ള ടെസ്റ്റ് ഡോസ് എന്ന നിലയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ മലയിലേക്ക് യുവതികളെത്തിയത്. എന്നാല്‍ ശക്തമായ പ്രതിഷേധം കാരണം ഇവര്‍ക്ക് പിന്‍മാറേണ്ടി വന്നെങ്കിലും മണ്ഡല പൂജാദിനത്തിന് മുമ്പ് സന്നിധാനത്ത് നവോത്ഥാന തിരി തെളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.
തലശ്ശേരി, വടകര, കൊയിലാണ്ടി മേഖലകളിലെ ചില സി.പി.ഐ.എം.എല്‍ പ്രവര്‍ത്തകരും തീവ്ര ഇടതു പ്രവര്‍ത്തകരുമാണ് അടുത്ത വരവിന് നേതൃത്വം നല്‍കുന്നത്. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് പേജ് വഴിയും ചില രഹസ്യ വാട്‌സാപ്പ് ഗ്രൂപ്പ് വഴിയുമാണ് ഇവര്‍ പ്രചാരണം നടത്തുന്നത്. സംസ്ഥാനത്ത് നിന്നു മാത്രമല്ല, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള യുവതികളും ഇവര്‍ക്കൊപ്പമുണ്ടാകും. മനിതി ഉള്‍പ്പെടെയുള്ള ചെറുതും വലുതുമായ തീവ്ര ഇടതുപക്ഷ സംഘടനകള്‍ ചേര്‍ന്നാണ് ഇത്തരമൊരു പ്ലാറ്റ്‌ഫോം ഉണ്ടാക്കിയത്.
കഴിഞ്ഞദിവസം സന്നിധാനത്ത് ശക്തമായ പ്രതിഷേധമുണ്ടായതിനാല്‍ മടങ്ങേണ്ടി വന്ന കൊയിലാണ്ടി സ്വദേശി ബിന്ദുവും ഇവരുടെ ഗ്രൂപ്പിലെ അംഗമാണ്. ഇവരെ കൂടാതെ ചില യുവതികള്‍ കൂടി കൊയിലാണ്ടിയില്‍ മാലയിട്ടിട്ടുണ്ട്.
ആര്‍.എസ്.എസിന്റെ ഐ.ടി.സി ക്യാമ്പ് സംസ്ഥാനത്ത് 37 കേന്ദ്രങ്ങളില്‍ ഡിസംബര്‍ 22ന് തുടങ്ങി 29 വരെ നടക്കുകയാണ്. ഒരു ക്യാമ്പില്‍ 250, 350 പ്രവര്‍ത്തകരുണ്ട്. 37 ക്യാമ്പുകളിലായി വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതിനാല്‍ സന്നിധാനത്തെ പ്രതിഷേധത്തിന്റെ മൂര്‍ച്ച കുറയുമെന്നാണ് യുവതീ സംഘത്തിന്റെ കണക്കുകൂട്ടല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 300 women devotees may try to enter Sabarimala temple, Kozhikode, News, Religion, Sabarimala Temple, Trending, Report, Protesters, Women, Kerala.

Powered by Info News For You

Comments
Post a Comment