വാക്കുതര്‍ക്കത്തിനിടെ പിണങ്ങിപ്പോയ ഭാര്യയെ പാഠം പഠിപ്പിക്കാന്‍ 3 വയസുകാരിയായ മകളെ ക്രൂരമായി പീഡിപ്പിച്ചു; പിതാവ് അറസ്റ്റില്‍

ഗുരുഗ്രാം: (www.kvartha.com 02.12.2018) വാക്കുതര്‍ക്കത്തിനിടെ പിണങ്ങിപ്പോയ ഭാര്യയെ പാഠം പഠിപ്പിക്കാന്‍ മൂന്നു വയസുകാരിയായ മകളെ ക്രൂരമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. ഗുരുഗ്രാമിലെ പത്താംസെക്ടറിലുള്ള വീട്ടില്‍ കഴിഞ്ഞദിവസമാണ് നടുക്കുന്ന സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് ഡെല്‍ഹി പോലീസ് 25കാരനായ പിതാവിനെ അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:

ബുധനാഴ്ച വാക്കുതര്‍ക്കത്തിനിടെ ഭാര്യയെ മര്‍ദിച്ചതിനെ തുടര്‍ന്ന് അവര്‍ പിണങ്ങി ബന്ധുവീട്ടിലേക്ക് പോയിരുന്നു. വൈകിട്ട് മദ്യപിച്ച് വീട്ടിലെത്തിയ യുവാവ് ഭാര്യയോടുള്ള പക തീര്‍ക്കാന്‍ സ്വന്തം മകളായ മൂന്ന് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. തൊട്ടടുത്ത ദിവസം വീട്ടില്‍ തിരിച്ചെത്തിയ ഭാര്യ കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകളെയാണ്.

Man molests his daughter, 3, after altercation with wife, News, Local-News, Crime, Criminal Case, Daughter, Police, Arrested, Hospital, Treatment, Molestation, National

ഉടന്‍ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ പോലീസ് പോക്‌സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man molests his daughter, 3, after altercation with wife, News, Local-News, Crime, Criminal Case, Daughter, Police, Arrested, Hospital, Treatment, Molestation, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?