ചന്ദനക്കടത്ത്: കാറുമായി 3 പേര്‍ അറസ്റ്റില്‍, 47 കിലോ ചന്ദനം പിടിച്ചെടുത്തു
അഡൂര്‍: (www.kasargodvartha.com 12.12.2018) ചന്ദനം കടത്തുകയായിരുന്ന മൂന്നംഗ സംഘത്തെ കാറുമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. ബങ്കളത്തെ ടി അബ്ദുല്‍ ഹാരിസ് (23), അഡൂര്‍ മണ്ടെബെട്ടു സ്വദേശിയും പുതുക്കൈ ചൂട്ടുവത്ത് താമസക്കാരനുമായ എം പ്രഭാകരന്‍ (38), കാഞ്ഞങ്ങാട് കൊവ്വല്‍പള്ളിയിലെ ടി.കെ ഷരീഫ് (19) എന്നിവരെയാണ് വനംവകുപ്പ് അറസ്റ്റു ചെയ്തത്.
പാണ്ടി വനത്തില്‍ ബെദിരടുക്കയില്‍ നിന്നുമാണ് ചന്ദനം മുറിച്ചു കടത്താന്‍ ശ്രമിച്ചത്. ഇവരില്‍ നിന്നും രണ്ടു ലക്ഷത്തോളം രൂപ വിലയുള്ള 47 കിലോ ചന്ദനം പിടിച്ചെടുത്തു. തൊലി ചെത്തിയെടുക്കാതെ മുറിച്ചു കഷണങ്ങളാക്കിയ നിലയിലായിരുന്നു ചന്ദനം. കാസര്‍കോട് റേഞ്ച് ഓഫീസര്‍ എന്‍ അനില്‍ കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ബി.എച്ച്. വിനോദ് കുമാര്‍, എം. ഗോപാലന്‍, എന്‍.വി. സത്യന്‍, കെ.എ. ബാബു, കെ.ആര്‍. ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചന്ദനവേട്ട നടത്തിയത്. മഴു, വാള്‍, കൈവാള്‍, ഉളി തുടങ്ങിയ ആയുധങ്ങളും പിടികൂടിയിട്ടുണ്ട്. പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, 3 arrested with Sandalwood
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, 3 arrested with Sandalwood
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment