യുവതിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി 2 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ചു; നടന്‍ അറസ്റ്റില്‍
ആലുവ: (www.kvartha.com 27.12.2018) യുവതിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി രണ്ടുലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച കേസില്‍ നടന്‍ അറസ്റ്റില്‍. യുവതിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി അശോകപുരം സ്വദേശിയില്‍ നിന്നും രണ്ടര ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച കേസില്‍ തൃശൂര്‍ മുണ്ടൂര്‍ കൊള്ളന്നൂര്‍ പൊമേറോ പോള്‍സണെ (29) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇരിങ്ങാലക്കുടയിലെ വനിതാ ബ്യൂട്ടീഷ്യനടക്കം മൂന്നു പേര്‍ കൂടി സംഭവത്തില്‍ പ്രതികളാണ്. ഇവര്‍ കേരളം വിട്ടതായി സൂചനയുണ്ട്. ചലച്ചിത്ര നിര്‍മാതാവിന്റെ ഡ്രൈവറായ പൊമേറോ ഏതാനും സിനിമകളില്‍ ചെറിയ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: അശോകപുരം സ്വദേശിയായ അറുപത്തേഴുകാരന്‍ ഫേസ് ബുക്കിലൂടെയാണ് ബ്യൂട്ടീഷ്യനെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും നെടുമ്പാശേരിയിലെ ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചു. അതിനു മുന്‍പു 12,000 രൂപ യുവതിയുടെ അക്കൗണ്ടില്‍ അടപ്പിച്ചു. ഹോട്ടല്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇടുമെന്നു ഭീഷണിപ്പെടുത്തി കഴിഞ്ഞ ദിവസം യുവതി രണ്ടര ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. അതു വാങ്ങാനെത്തിയതാണ് പൊമേറോ.
പരാതിക്കാരന്‍ അറിയിച്ചതനുസരിച്ചു പോലീസ് സീനത്ത് ജംക്ഷനില്‍ കാത്തുനിന്നു പിടിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു. സെക്‌സ് റാക്കറ്റില്‍ കണ്ണിയാണ് പ്രതിയെന്നു സംശയിക്കുന്നതായി എസ് ഐമാരായ എം.എസ്. ഫൈസല്‍, മുഹമ്മദ് ബഷീര്‍ എന്നിവര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Actor arrested in cheating case, Aluva, News, Local-News, Crime, Criminal Case, Threatened, Police, Arrested, Kerala, Cinema, Entertainment.

Powered by Info News For You

Comments
Post a Comment