സൗദിയില്‍ വാഹനാപകടം; ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന 2 മംഗളൂരു സ്വദേശികള്‍ മരിച്ചു
ദമ്മാം: (www.kasargodvartha.com 07.12.2018) സൗദിയിലുണ്ടായ വാഹനാപകടത്തില്‍ ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് മംഗളൂരു സ്വദേശികള്‍ മരിച്ചു. മംഗളൂരു സ്വദേശികളായ എമിറേറ്റ് അബ്ദുല്‍ ഖാദര്‍, ഇദ്ദേഹത്തിന്റെ ഭാര്യാപിതാവ് ബാവ എന്നിവരാണ് മരിച്ചത്. ദമ്മാമില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ റിയാദ്- ജുബൈല്‍ ഹൈവേയിലായിരുന്നു അപകടമുണ്ടായത്.
കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെടുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മറ്റുള്ളവരെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ അബ്ദുല്‍ ഖാദറും കുടുംബവും സ്വന്തം വാഹനത്തില്‍ കഴിഞ്ഞ ദിവസമാണ് മക്കയിലേക്ക് പോയത്. ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. 25 വര്‍ഷമായി അബ്ദുല്‍ ഖാദര്‍ ജുബൈലിലാണ്. ഭാര്യാപിതാവ് ബാവ സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയതായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mangalore, Gulf, two-umrah-pilgrims-died-in-accident-at-dammam
< !- START disable copy paste -->
Keywords: News, Mangalore, Gulf, two-umrah-pilgrims-died-in-accident-at-dammam
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment