2 ദിവസം മുമ്പ് സൗദിയിലെത്തിയ മലയാളിയായ ഉമ്മയും മകനും വാഹനാപകടത്തില്‍ മരിച്ചു; ഭര്‍ത്താവും മമകളും പരിക്കേറ്റ് ആശുപത്രിയില്‍
ഖുന്‍ഫുദ: (www.kvartha.com 17.12.2018) രണ്ടുദിവസം മുമ്പ് സൗദിയിലെത്തിയ മലയാളിയായ ഉമ്മയും മകനും വാഹനാപകടത്തില്‍ മരിച്ചു. ഭര്‍ത്താവും മറ്റൊരു മകനും പരിക്കേറ്റ് ആശുപത്രിയില്‍. സൗദി ഖുന്‍ഫുദയിലുണ്ടായ വാഹനാപകടത്തിലാണ് ഖുന്‍ഫുദയില്‍ ജോലി ചെയ്യുന്ന വേങ്ങര കോട്ടുമല സ്വദേശി പറ്റൊടുവില്‍ ഇസ്ഹാഖിന്റെ ഭാര്യ ഷഹറാ ബാനു (30), മകന്‍ മുഹമ്മദ് ഷാന്‍ (11) എന്നിവര്‍ മരിച്ചത്.
പരിക്കേറ്റ ഇളയ മകള്‍ ഇസ ഫാത്ത്വിമയെയും ഇസ്ഹാഖിനെയും വിദഗ്ധ പരിശോധനക്കായി ജിദ്ദ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. ഖുന്‍ഫുദയില്‍ നിന്നു ഷക്കീക്കിലേയ്ക്ക് പോകുമ്പോള്‍ സവാല്‍ഹയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തെ ഇടിക്കുകയായിരുന്നു. ഇസ്ഹാഖാണ് കാര്‍ ഓടിച്ചിരുന്നത്. വാഹനമോടിക്കുന്നതിനിടയില്‍ മുന്‍ സീറ്റിലുണ്ടായിരുന്ന കുട്ടിക്ക് സീറ്റ് ബെല്‍റ്റിടാന്‍ ഡ്രൈവ് ചെയ്തിരുന്ന ഇസ്ഹാഖ് സഹായിക്കുന്നതിനിടെ മുമ്പിലുണ്ടായിരുന്ന ട്രെയിലര്‍ വാഹനത്തിലിടിച്ചാണ് അപകടമുണ്ടായത്.
രണ്ടുദിവസം മുന്‍പാണ് കുടുംബം സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയത്. ഷക്കീക്കിലേയ്ക്ക് ഇസ്ഹാഖിന്റെ സഹോദരനെ കാണാന്‍ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം ഖുന്‍ഫുദയില്‍നിന്ന് 60 കിലോമീറ്റര്‍ അകലെ ഹലി ജൂനൂബ് ആശുപത്രിയില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Malayali woman, son killed in accident in Saudi Arabia, Saudi Arabia, News, Accidental Death, Malayalees, Hospital, Treatment, Injured, Gulf, World.

Powered by Info News For You

Comments
Post a Comment