കൊച്ചി നാവിക ആസ്ഥാനത്ത് ഹെലിക്കോപ്റ്ററുകള്‍ സൂക്ഷിക്കുന്ന ഹാങ്ങറിന്റെ ഭീമന്‍ വാതില്‍ തകര്‍ന്ന് വീണ് 2 നാവികര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: (www.kvartha.com 27.12.2018) കൊച്ചി നാവിക ആസ്ഥാനത്ത് ഹെലിക്കോപ്റ്ററുകള്‍ സൂക്ഷിക്കുന്ന ഹാങ്ങറിന്റെ ഭീമന്‍ വാതില്‍ തകര്‍ന്ന് വീണ് രണ്ട് നാവികര്‍ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടാണ് സംഭവം.

ഹാങ്ങറിന്റെ ഭീമന്‍ വാതിലുകള്‍ തകര്‍ന്ന് ഇവരുടെ ശരീരത്തില്‍ പതിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.ചീഫ് പെറ്റി ഓഫിസര്‍ പദവിയിലുള്ളവരാണ് മരിച്ചത്.

Two Navy personnel die in Kochi naval base accident, Kochi, News, Accidental Death, Helicopter, Injured, hospital, Treatment, Dead, Obituary, Kerala

ഇവരുടെ പേര് വിവരങ്ങളോ അപകടത്തിന്റെ മറ്റ് വിവരങ്ങളോ സേനാവൃത്തങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ബന്ധുക്കളെയും മറ്റും വിവരം അറിയിച്ച ശേഷം ഇക്കാര്യം പുറത്ത് പറയാമെന്നാണ് നാവികസേനാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Two Navy personnel die in Kochi naval base accident, Kochi, News, Accidental Death, Helicopter, Injured, hospital, Treatment, Dead, Obituary, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?