അവധി ആഘോഷിക്കാന്‍ മൃഗശാലയിലെത്തിയ 2വയസുകാരന് ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്ന കാറിടിച്ച് ദാരുണാന്ത്യം; ഇടിച്ച വാഹനം ഓടിച്ച ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് ബന്ധുക്കള്‍

ഹൈദരാബാദ്: (www.kvartha.com 26.12.2018) അവധി ആഘോഷിക്കാന്‍ മൃഗശാലയിലെത്തിയ രണ്ടുവയസുകാരന് ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്ന കാറിടിച്ച് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശി മുഹമ്മദ് സിദ്ദീഖിന്റെ മകന്‍ മുഹമ്മദ് ഒമര്‍ സിദ്ദീഖ് അഹമ്മദാണ് അപകടത്തില്‍ ദാരുണമായി മരിച്ചത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. ക്രിസ്മസ് അവധി ആഘോഷിക്കാനാണ് മുഹമ്മദ് സിദ്ദീഖും കുടുംബവും ചൊവ്വാഴ്ച ഹൈദരാബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെത്തിയത്.

അവധിദിവസമായതിനാല്‍ മൃഗശാലയില്‍ നല്ല ജനത്തിരക്കായിരുന്നു. രണ്ടുവയസുകാരന്‍ പാര്‍ക്കില്‍ കളിക്കുന്നതിനിടെ അതുവഴിയെത്തിയ ബാറ്ററി കാര്‍ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ കുട്ടിയെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ ഹരിയെ ബഹാദുര്‍പുര പോലീസ് കസ്റ്റഡിയിലെടുത്തു.

Hyderabad: Toddler dies after being hit by battery-operated vehicle at zoo, Hyderabad, News, Killed, Accidental Death, Hospital, Treatment, Allegation, Police, Custody, National

അതേസമയം, സംഭവസമയം ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വാഹനത്തിന് വേഗത കുറവായിരുന്നിട്ടും ഡ്രൈവര്‍ ബ്രേക്ക് ചവിട്ടാതിരുന്നത് സംശയകരമാണെന്നും ഇവര്‍ പറഞ്ഞു. ഉച്ചയ്ക്ക് 2.30ന് ശേഷം ബാറ്ററി കാറുകള്‍ സര്‍വീസ് നടത്തരുതെന്നാണ് മൃഗശാലയിലെ നിയമം.

സന്ദര്‍ശകരുടെ തിരക്ക് കണക്കിലെടുത്താണ് ബാറ്ററി വാഹനങ്ങള്‍ക്ക് ഈ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞദിവസം വന്‍ ജനതിരക്കുണ്ടായിട്ടും ബാറ്ററി വാഹനങ്ങള്‍ ഉച്ചയ്ക്കുശേഷവും സര്‍വീസ് നടത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Hyderabad: Toddler dies after being hit by battery-operated vehicle at zoo, Hyderabad, News, Killed, Accidental Death, Hospital, Treatment, Allegation, Police, Custody, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?