അപകടത്തില്‍ പെട്ട ഓട്ടോ ഡ്രൈവര്‍ 2 മാസമായി അബോധാവസ്ഥയില്‍ ആശുപത്രിയില്‍; നിര്‍ധനകുടുംബം സുമനസ്സുകളുടെ കനിവ് തേടുന്നു

കണ്ണൂര്‍: (www.kvartha.com 25.12.2018) അപകടത്തില്‍പെട്ട ഓട്ടോ ഡ്രൈവര്‍ രണ്ട് മാസമായി അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നു. സാമ്പത്തീകപ്രയാസം മൂലം ചികിത്സ മുന്നോട്ടുകൊണ്ടുപോകാനാകാതെ നിര്‍ധനകുടുംബം സുമനസ്സുകളുടെ കനിവ് തേടുകയാണ്. ചപ്പാരപ്പടവ് പഞ്ചായത്തിലെ എരുവാട്ടി അതിരുകുന്നിലെ കൊയിലേരിയന്‍ മനോജാ(40)ണ് ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
 Kannur, Kerala, News, Accident, Hospital, Auto Driver, Auto driver need your help

കഴിഞ്ഞ ഒക്‌ടോബര്‍ 28 ന് രാത്രി ഓട്ടം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെ ചപ്പാരപ്പടവ് പെരുമളാബാദില്‍ മനോജിന്റെ ഓട്ടോ മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന മനോജിനെ വഴിയാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

ചികിത്സ ഇപ്പോഴും തുടരുകയാണ്. ഇതുവരെ മനോജിന് ബോധം തിരിച്ചുകിട്ടിയില്ല. ഭാര്യ സവിതയും രണ്ടുമക്കളും അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് മനോജ്. ദിവസവും ഭാരിച്ച ചെലവാണ് ചികിത്സക്ക് വേണ്ടിവരുന്നത്. മനോജിന് ഇനിയും ദീര്‍ഘകാലം ചികിത്സ തുടരണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

മനോജിന്റെ ചികിത്സക്കു പണം കണ്ടെത്താനായി നാട്ടുകാര്‍ മനോജ് ധനസമാഹരണ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. കായക്കൂല്‍ മമ്മു കമ്മിറ്റി കണ്‍വീനറും ടി ബാലന്‍ ട്രഷററുമാണ്. മനോജിന്റെ ഭാര്യ സവിതയുടെ പേരില്‍ എസ്ബിഐ തളിപ്പറമ്പ് ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പര്‍: 38088281589. ഐഎഫ്എസ്‌സി കോഡ്: SBIN0001000. ഫോണ്‍: 9495672314.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Kerala, News, Accident, Hospital, Auto Driver, Auto driver need your help 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?