മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ഒ കെ വാസു ജനുവരി 2 ന് സത്യപ്രതിജ്ഞ ചെയ്യും

തൃശൂര്‍ : (www.kvartha.com 24.12.2018) മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ഒ.കെ വാസു ജനുവരി രണ്ടിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞയ്ക്കായി ഗുരുവായൂരില്‍ സംഘാടക സമിതി രൂപീകരിച്ചു.

മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ഒ.കെ വാസു തുടരും. ഗുരുവായൂര്‍ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രസന്നിധിയില്‍ വച്ച് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് രാവിലെ 11 ന് ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

Mr Vasu will take oath as the new President of Malabar Devaswom Board on January 2, Thrissur, News, Religion, Devaswom, Inauguration, Guruvayoor Temple, Minister, Kerala.

മുരളി പെരുനെല്ലി എം.എല്‍.എ അധ്യക്ഷത വഹിക്കും. തിരുവിതാംകൂര്‍, കൊച്ചിന്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡുകളുടെ പ്രസിഡന്റുമാര്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.

മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ.ഹരിഹരകൃഷ്ണന്‍ (പ്രകാശന്‍ ) ചെയര്‍മാനും മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എ വേണുഗോപാല്‍ ജനറല്‍ കണ്‍വീനറുമായി തെരഞ്ഞെടുത്തു. മുരളി പെരുനെല്ലി എം.എല്‍.എ കെ.പി വിനോദ്( ആക്റ്റിങ്ങ് ചെയര്‍മാന്‍ ഗുരുവായൂര്‍ നഗരസഭ), എം. കൃഷ്ണദാസ് മുന്‍ നഗരസഭ ചെയര്‍മാന്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി.മോഹന്‍ദാസ്, വേങ്ങേരി രാമന്‍ നമ്പൂതിരി എന്നിവരെ രക്ഷാധികാരികളായി തിരഞ്ഞെടുത്തു.

മലബാര്‍ ദേവസം ബോര്‍ഡ് അസി.കമ്മീഷണര്‍ കെ.സുജാത,(വൈസ് ചെയര്‍മാന്‍) എം വി സദാശിവന്‍, അസി.കമ്മീഷണര്‍ & എക്‌സിക്യുട്ടീവ് ഓഫീസര്‍, മമ്മിയൂര്‍ ദേവസ്വം, എം സി സുനില്‍കുമാര്‍, കെ.ബാലകൃഷ്ണന്‍, രാജന്‍ അമ്പാടി, എസ് പി മുരളി, , കണ്‍വീനര്‍,പബ്ലിസിറ്റി & ഫുഡ് കമ്മിറ്റി, സജി എളവള്ളി, കണ്‍വീനര്‍, സ്‌റ്റേജ് കമ്മിറ്റി എന്നിവരെയും ഉള്‍പ്പെടുത്തിയാണ് സംഘാടക സമിതി രൂപീകരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mr Vasu will take oath as the new President of Malabar Devaswom Board on January 2, Thrissur, News, Religion, Devaswom, Inauguration, Guruvayoor Temple, Minister, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?