ഹോട്ടലില്‍ മോഷണത്തിനെത്തിയ കള്ളന്‍ അനങ്ങാതെ കിടന്നത് 2 ദിവസം; പതിഞ്ഞ ശബ്ദത്തില്‍ ആ ഫോണ്‍ കോള്‍ വന്നില്ലെങ്കില്‍ കാണാമായിരുന്നു
കാലിഫോര്‍ണിയ: (www.kvartha.com 13.12.2018) ഹോട്ടലില്‍ മോഷണത്തിനെത്തിയ കള്ളന്‍ അനങ്ങാനാകാതെ കിടന്നത് രണ്ട് ദിവസം. സന്‍ഫ്രാന്‍സിസ്‌കോയില്‍ കഴിഞ്ഞദിവസമാണ് സംഭവം. പൂട്ടിയിട്ടിരുന്ന ചൈനീസ് ഹോട്ടലിന്റെ കെട്ടിടത്തില്‍ കയറിയ കള്ളന്‍ പുകക്കുഴലിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു.
എന്നാല്‍ രണ്ടുദിവസം കഴിഞ്ഞിട്ടും 29കാരനായ മോഷ്ടാവിനെ അതിനുള്ളില്‍ നിന്നും പുറത്തുകടക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ എമര്‍ജന്‍സി ഹെല്‍പ്‌ലൈനിലേക്ക് വിളിച്ച് രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു.
ഇതുസംബന്ധിച്ച് അല്‍മെയ്ഡ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്;
ഹോട്ടലില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ അനങ്ങാനാകാതെ കിടന്നത് രണ്ട് ദിവസം. സന്‍ഫ്രാന്‍സിസ്‌കോയില്‍ പൂട്ടിയിട്ടിരിക്കുന്ന ചൈനീസ് ഹോട്ടലിന്റെ കെട്ടിടത്തില്‍ കയറിയ കള്ളന്‍ പുകക്കുഴലിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു.
29കാരനായ യുവാവ് മോഷണശ്രമത്തിനിടെ പുകക്കുഴലിനുള്ളില്‍ പെട്ട് രണ്ട് ദിവസമായി അതിനകത്ത് തന്നെ കഴിയുകയായിരുന്നു. പൂട്ടിയിട്ടിരിക്കുന്ന ചൈനീസ് ഹോട്ടലിന്റെ കെട്ടിടത്തില്‍ നിന്നാണ് എമര്‍ജന്‍സി ഹെല്‍പ്‌ലൈനിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നതെന്നും അല്‍മെയ്ഡ പോലീസ് ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
തളര്‍ന്ന ശബ്ദത്തില്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു ആ ഫോണ്‍ കോള്‍. രണ്ട് ദിവസം കൊണ്ട് നിര്‍ജലീകരണം സംഭവിച്ചതിനാല്‍ ഇയാള്‍ ക്ഷീണിതനാണെന്നും ലോഹ ഷീറ്റുകള്‍ കൊണ്ടുണ്ടാക്കിയ ഒരു ചതുരാകൃതിയിലുള്ള കുഴലിലായിരുന്നു അയാള്‍ കുടുങ്ങിക്കിടന്നിരുന്നതെന്നും പോലീസ് പറയുന്നു.
ഫോണ്‍ കോളിനെ തുടര്‍ന്ന് ഹോട്ടലിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഒരു ഏണി സംഘടിപ്പിച്ച് മേല്‍ക്കൂരയിലേക്ക് കയറിച്ചെല്ലുകയായിരുന്നു. അവിടെ ഹോട്ടലിന്റെ വലിയ പുകക്കുഴലിനുള്ളിലായി കുടുങ്ങിയ നിലയിലായിരുന്നു കള്ളന്‍. ദേഹത്താകെ ഗ്രീസും കരിയും പുരണ്ട്, കുടുങ്ങിയ അവസ്ഥയില്‍ നിന്ന് ഊരിപ്പോരാനാകാത്ത വിധത്തിലായിരുന്നു ഇരിപ്പെന്നും പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man trapped for 2 days in grease vent at Chinese restaurant in San Lorenzo, News, Humor, Hotel, theft, Police, Facebook, post, Video, World.

Powered by Info News For You

Comments
Post a Comment