വര്‍ഗീയ മതില്‍: എം.എസ്.എഫ് മതേതര സംഗമം 29ന് കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട് (www.evisionnews.co): ചേരിതിരിക്കലിനോട് ചേരാനാവില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇടതു സര്‍ക്കാര്‍ കേരള ജനതയെ വേര്‍തിരിച്ചു നടത്തുന്ന വനിതാ മതലിനെതിരെ മതേതര സംഗമം 29ന് വൈകിട്ട് നാലു മണിക്ക് കാഞ്ഞങ്ങാട് ടൗണില്‍ നടക്കും. എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് ഉദ്ഘാടനം നിര്‍വഹിക്കും. രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളായ റിജില്‍ മാകുറ്റി, ബാലകൃഷ്ണന്‍ പെരിയ, അഡ്വ: ഹനീഫ് ഹുദവി ദേലംപാടി, മുസ്ലിം ലീഗിന്റെയും പോഷക സംഘടനയുടെയും നേതാക്കള്‍ സംബന്ധിക്കുമെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ് അറിയിച്ചു.
Powered by Info News For You

Comments
Post a Comment