പ്രളയക്കെടുതി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ചത് 284 വണ്ടിച്ചെക്കുകള്‍

കൊച്ചി: (www.kvartha.com 20/12/2018) പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാന്‍ വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ചത് 284 വണ്ടിച്ചെക്കുകള്‍. വിവരാവകാശരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ഡി ബി ബിനു നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആകെ 27,919 ചെക്കുകളാണ് ലഭിച്ചത്. ഇതില്‍ 430 എണ്ണം വിവിധ കാരണങ്ങളാല്‍ മടങ്ങിയിരുന്നു. മടങ്ങിയ ചെക്കുകളില്‍ 184 എണ്ണത്തില്‍ നിന്ന് പിന്നീട് തുക ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ള 284 ചെക്കുകളില്‍ നിന്നുള്ള പണം ലഭ്യമാക്കാന്‍ നടപടി ആരംഭിച്ചതായും വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു.

 News, Kochi, Kerala, Chief Minister, 284 bounced cheques received to CMDRF

മടങ്ങിയ ചെക്കുകളുടെ ഉടമകള്‍ക്ക് തിരികെ നല്‍കി പണമീടാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇക്കാരണത്താല്‍ ഇവയുടെ ഉടമകളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അണ്ടര്‍ സെക്രട്ടറി നല്‍കിയ മറുപടിയില്‍ പറയുന്നു. ചെക്കുകള്‍ വഴി ആകെ 1,126 കോടിയിലേറെ രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിലേക്ക് ലഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Chief Minister, 284 bounced cheques received to CMDRF


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?