കലക്ടറുടെ നിര്‍ദേശം; വാഹന പരിശോധന തുടരുന്നു, രണ്ടാം ദിവസം പിഴയീടാക്കിയത് 28,000 രൂപ
കാസര്‍കോട്: (www.kasargodvartha.com 03.12.2018) ജില്ലാ കലക്ടര്‍ ഡി സജിത് ബാബുവിന്റെ നിര്‍ദേശപ്രകാരം ഡിസംബര്‍ ഒന്നു മുതല്‍ ആരംഭിച്ച വാഹന പരിശോധന തുടരുന്നു. രണ്ടാം ദിവസമായ ഡിസംബര്‍ രണ്ടിന് പിഴയിനത്തില്‍ ഈടാക്കിയത് 28,000 ത്തോളം രൂപയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പോലീസ്, മോട്ടോര്‍വാഹന, റവന്യൂ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ ചന്ദ്രഗിരിപ്പാലം, കുമ്പളപാലം എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്.
ഞായറാഴ്ച നടന്ന പരിശോധനയില്‍ 145 വാഹനങ്ങളില്‍ നിന്നാണ് പിഴയീടാക്കിയത്. ഹെല്‍മെറ്റ്, നമ്പര്‍ പ്ലേറ്റ്, ആള്‍ട്ടറേഷന്‍ തുടങ്ങിയ കാര്യങ്ങളാണ് മുഖ്യമായും പരിശോധിക്കുന്നത്. കാസര്‍കോട് എം വി ഐ ദിനേശ് കുമാര്‍, എം വി ഐ വെകുണ്ഠന്‍, ട്രാഫിക് എസ് ഐ ശശികുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ആര്‍ ടി ഒ അബ്ദുല്‍ ഷുക്കൂര്‍ കൂടക്കല്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, District Collector, Vehicle, Collector's order; Vehicle inspection tighten
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment