27 വിദ്യാര്‍ത്ഥിനികളെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവിനെ ഒടുവില്‍ വീഴ്ത്തിയത് അധ്യാപിക; കെണിയൊരുക്കുന്നത് ഫേസ്ബുക്കില്‍

കോട്ടയം: (www.kvartha.com 06.12.2018)  27 വിദ്യാര്‍ത്ഥിനികളെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവിനെ ഒടുവില്‍ അധ്യാപിക വീഴ്ത്തി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 27 വിദ്യാര്‍ത്ഥിനികളെ നഗ്‌നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച യുവാവാണ് അധ്യാപികയുടെ കൃത്യസമയത്തുള്ള ഇടപെടലിനെ തുടര്‍ന്ന് അറസ്റ്റിലായത്.

ജില്ല പോലീസ് നടപ്പാക്കുന്ന ഓപ്പറേഷന്‍ ഗുരുകുലം ജില്ല കോ ഓര്‍ഡിനേറ്റര്‍ക്ക് ജില്ലയിലെ ഒരു പ്രധാന അധ്യാപിക നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കുടുക്കിയത്. പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുടെ പരാതിയിലാണ് കല്ലറ പെരുന്തുരുത്ത് മറ്റംഭാഗത്ത് ജിത്തുഭവനില്‍ ജിന്‍സുവിനെ (24) കടുത്തുരുത്തി എസ് ഐ ശ്യാംകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ 27 വിദ്യാര്‍ത്ഥിനികളെയാണ് രണ്ടരവര്‍ഷത്തിനിടെ ഇയാള്‍ ലൈംഗികപീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് പറഞ്ഞു.

വിദ്യാര്‍ത്ഥിനിയെ യൂണിഫോമില്‍ മറ്റൊരാളുടെ കൂടെ കാറില്‍ കണ്ടതായി ഇവര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കാറില്‍ കൊണ്ടുപോയ യുവാവിനെ പിടികൂടി. പെണ്‍കുട്ടിയെയും രക്ഷിതാക്കള്‍ക്കൊപ്പം വിളിച്ചുവരുത്തി. യുവാവിന്റെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ മറ്റ് പെണ്‍കുട്ടികള്‍ക്കയച്ച അശ്ലീല സന്ദേശങ്ങള്‍ കണ്ടെത്തി. തന്റെ കൂട്ടുകാരിയും ഇത്തരം കെണിയില്‍പ്പെട്ടിട്ടുണ്ടെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലാണ് ജിന്‍സുവിലേക്ക് അന്വേഷണം എത്തിച്ചത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ജിന്‍സുവുമായി പ്രണയത്തിലായ ആ കുട്ടി ഒരിക്കല്‍ ഇയാളോടൊപ്പം മൊബൈലില്‍ സെല്‍ഫി എടുത്തു. ഈ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗിക ബന്ധത്തിന് ഇരയാക്കുകയായിരുന്നു.



Keywords: Kerala, Kottayam, News, Youth, Love, Molestation, Facebook, Arrest, Molestation case: Youth arrested 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?