എന്‍ഡോസള്‍ഫാന്‍: സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല പട്ടിണി സമരം ജനുവരി 26 മുതല്‍

കാസര്‍കോട് (www.evisionnews.co): എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് ജനുവരി 26 മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല പട്ടിണിസമരം നടത്താന്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രവര്‍ത്തകയോഗം തീരുമാനിച്ചു. പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും കൊണ്ട് സമരത്തെ ഇല്ലായ്മ ചെയ്യാന്‍ അനുവദിക്കില്ലെന്ന് പീഡിത ജനകീയ മുന്നണി മുന്നറിയിപ്പ് നല്‍കി.

സര്‍ക്കാര്‍ തീരുമാനങ്ങളും സുപ്രീം കോടതി വിധിയും നടപ്പാക്കാന്‍ വേണ്ടി വന്നാല്‍ മരണം വരെ നിരാഹാര സമരം നടത്തും. 2017ലെ പ്രത്യേക മെഡിക്കല്‍ കേമ്പില്‍ നിന്നും ദുരിതബാധിതരെന്ന് കണ്ടെത്തിയ മുഴുവന്‍ പേരെയും പട്ടികയില്‍ ഉള്‍പ്പെടുത്തുക, സുപ്രീം കോടതി വിധി നടപ്പാക്കുക, വിദഗ്ദ ചികിത്സ ജില്ലയില്‍ തന്നെ ലഭ്യമാക്കുക, ട്രിബ്യൂണല്‍ സ്ഥാപിക്കുക, ബഡ്‌സ് സ്‌കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, പുനരധിവാസം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വീണ്ടും സമരം ആരംഭിക്കുന്നത്. 

മുനീസ അമ്പലത്തറ അധ്യക്ഷം വഹിച്ചു. സി. പുഷ്പലത, സുനിത ജോര്‍ജ്, സിബി അലക്‌സ്, അരുണി കാടകം, കെ. ശാലിനി, എം. നസീമ, എം. സുബൈദ, കെ.വി ശ്രീകല, കെ. ജയശ്രീ, കെ.വി മുകുന്ദകുമാര്‍ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും സി.വി നളിനി നന്ദിയും പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?