കര്‍ണാടകയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമം? മറുകണ്ടം ചാടുന്ന എം. എല്‍ എമാര്‍ക്ക് മന്ത്രിസ്ഥാനവും 25 കോടി രൂപയും; വൈറലായി മാറിയ ഓഡിയോ ക്ലിപ്പുമായി പോലീസിനെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്

ബംഗലൂരു: (www.kvartha.com 05-12-2018) കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം. എച്ച് ഡി കുമാര സ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നിന്നും പതിനൊന്നോളം എം. എല്‍ എമാര്‍ ബിജെപിക്കൊപ്പം നില്‍ക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെയാണ് ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നത്. തിങ്കളാഴ്ചയാണ് ഓഡിയോ ക്ലിപ്പ് പുറത്തുവരുന്നത്.

കര്‍ണാടക ബിജെപി എ, എല്‍ എ ബി ശ്രീരാമലുവിന്റെ അടുത്ത ആളും ദുബൈയിലെ ഒരു ബിസിനസുകാരനും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസിലേയും ജെഡി എസിലേയും പതിനൊന്നോളം എം. എല്‍ എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് രാമലുവിന്റെ ആള്‍ പറയുന്നത്. ഇതില്‍ മറുകണ്ടം ചാടാനൊരുങ്ങി നില്‍ക്കുന്ന എം. എല്‍ എമാരുടെ പേരുവിവരങ്ങള്‍ എടുത്തുപറയുന്നുണ്ട്.

National, Politics, Karnataka, BJP

അതേസമയം സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ശ്രമത്തിനെതിരെ പോലീസിനെ സമീപിക്കുമെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു അറിയിച്ചു. ആരൊക്കെ തമ്മിലാണ് ഫോണ്‍ സംഭാഷണം നടന്നതെന്ന് കണ്ടെത്താന്‍ പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂറ് മാറിയാല്‍ മന്ത്രിസ്ഥാനവും 20 കോട് മുതല്‍ 25 കോടി വരെയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഹിന്ദിയിലാണ് സംഭാഷണം നടന്നിരിക്കുന്നത്. അതേസമയം രാമലു ആരോപണം നിഷേധിച്ചു. ഓഡിയോ ക്ലിപ്പിന്റെ ആധികാരികതയെ അദ്ദേഹം ചോദ്യം ചെയ്തു. തന്റെ സഹായികള്‍ ഹിന്ദി സംസാരിക്കില്ലെന്നാണ് രാമലു പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: BENGALURU: A day after an audio clip triggered accusations that the BJP was trying to topple the HD Kumaraswamy government in Karnataka, the state Congress on Tuesday insisted that all legislators of the party and its partner Janata Dal Secular were with the government. They would, however, file a police complaint on the issue, the Congress said.

Keywords: National, Politics, Karnataka, BJP


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?