ശോഭയുടേത് പബ്ലിസിറ്റി സ്റ്റണ്ട്; വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടി കോടതിയെ ഉപയോഗിക്കരുത് ; സമയം ദുരുപയോഗം ചെയ്തതിന് 25,000 രൂപ പിഴ

കൊച്ചി: (www.kvartha.com 04.12.2018) ശബരിമലയിലെ പോലീസ് ഇടപെടലുകളെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവ് ശോഭ സുരേന്ദ്രന് 25,000 രൂപ പിഴ ശിക്ഷ. ഒപ്പം കോടതിയുടെ രൂക്ഷവിമര്‍ശനവും. കോടതിയുടെ സമയം ദുരുപയോഗം ചെയ്തതിനാണ് 25,000 രൂപ പിഴയടയ്ക്കാന്‍ കോടതി ആവശ്യപ്പെട്ടത്. ഒടുവില്‍ മാപ്പുപറഞ്ഞ് ശോഭാ സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിച്ചു. അതേ സമയം ഹര്‍ജിക്കാരി എവിടെയും പരാതി നല്‍കിയിട്ടില്ല എന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.

പോലീസ് നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വികൃതമായ ആരോപണങ്ങളാണ് ശോഭ നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. കോടതി നടപടി എല്ലാവര്‍ക്കും പാഠമാകണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അനാവശ്യ വാദങ്ങള്‍ കോടതിയില്‍ ഉന്നയിക്കരുത് എന്ന് നിര്‍ദേശിച്ച കോടതി ശോഭാ സുരേന്ദ്രന്റേത് പബ്ലിസിറ്റി സ്റ്റണ്ടാണെന്നും ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും വ്യക്തമാക്കി.

Sabarimala: Kerala HC dismisses Sobha Surendran’s petition on false cases of arrest, Kochi, News, High Court of Kerala, Police, Criticism, Sabarimala Temple, Trending, Fine, Kerala

ഹര്‍ജിക്കാരിയുടേത് ദോഷകരമായ വ്യവഹാരമാണ്. ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി കോടതിയെ ഉപയോഗിക്കരുത്. പരീക്ഷണ വ്യവഹാരവുമായി വരേണ്ട സ്ഥലമല്ല ഇതെന്നും കോടതി ശാസിച്ചു. നീതിപീഠത്തെ ദുരുപയോഗം ചെയ്തതിന് മാപ്പു പറഞ്ഞതുകൊണ്ടായില്ലെന്നു വ്യക്തമാക്കിയ കോടതി പിഴയടയ്ക്കണമെന്നു നിര്‍ദേശിക്കുകയായിരുന്നു.

കേരളത്തില്‍ പോലീസ് അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന സുപ്രീംകോടതി വിധി സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നും ആരോപിച്ചാണ് ശോഭ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.

എന്നാല്‍ ആരോപണങ്ങള്‍ തള്ളിയ കോടതി പ്രശസ്തിക്ക് വേണ്ടിയാണ് ശോഭയുടെ ഹര്‍ജിയെന്ന് നിരീക്ഷിച്ചു. ഇത്തരം ആവശ്യങ്ങള്‍ക്ക് കോടതിയെ ഉപയോഗിക്കരുതെന്ന് പറഞ്ഞതോടെ ഹര്‍ജി പിന്‍വലിച്ച് മാപ്പ് പറയാമെന്ന് ശോഭയുടെ അഭിഭാഷകന്‍ നിലപാടെടുത്തെങ്കിലും കോടതി വഴങ്ങിയില്ല. കോടതിയുടെ സമയം കളഞ്ഞതിന് 25,000 രൂപ പിഴയടക്കണമെന്നും ഈ തുക ലീഗല്‍ സര്‍വീസ് സൊസൈറ്റിക്ക് നല്‍കണമെന്നും കോടതി ഉത്തരവിടുകയായിരുന്നു.

ശബരിമലയില്‍ കേന്ദ്രമന്ത്രിയെയും ഹൈക്കോടതി ജഡ്ജിയെയും പോലീസ് അപമാനിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. നിരപരാധികളും അയ്യപ്പ ഭക്തരുമായ സാധാരണക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നു. പ്രതികളെ കുറ്റവിമുക്തരാക്കിയ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന് കിഷന്‍ഭായി കേസില്‍ 2014 ജനുവരി ഏഴിന് സുപ്രീംകോടതി വിധി പ്രസ്താവിച്ചിരുന്നു.

കേരളത്തില്‍ ഇതു നടപ്പായില്ല. 5000 അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ ആയിരക്കണക്കിന് കള്ളക്കേസ് എടുത്തു. ബി.ജെ.പി നേതാവായ കെ. സുരേന്ദ്രനെ ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ അറസ്റ്റ് ചെയ്തു. ജാമ്യം ലഭിക്കാത്ത ഒരു ഡസനിലേറെ കേസുകളാണ് അടിച്ചേല്പിച്ചത്. 2014 ലെ സുപ്രീംകോടതി വിധിക്കുശേഷം പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ട കേസുകളില്‍ ഉത്തരവാദികളായ പോലീസുകാരുടെ വിവരം ഹാജരാക്കണമെന്നും ഇവര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശിക്കണമെന്നും ശോഭ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sabarimala: Kerala HC dismisses Sobha Surendran’s petition on false cases of arrest, Kochi, News, High Court of Kerala, Police, Criticism, Sabarimala Temple, Trending, Fine, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?